National
സുഹൃത്തിനൊപ്പമുള്ള മകളുടെ അശ്ലീല വീഡിയോ കണ്ട് വഴക്ക്പറഞ്ഞു; പിതാവിനെതിരെ മകളുടെ ലൈംഗിക പീഡന പരാതി

റാഞ്ചി: സുഹൃത്തിനൊപ്പമുള്ള മകളുടെ അശ്ലീല വീഡിയോ കണ്ട് വഴക്കുപറയും വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്ത പിതാവിനെതിരെ ലൈംഗിക പീഡന പരാതി നല്‍കി മകള്‍. റാഞ്ചിയിലാണ് കേസിനാസ്പദമായ നടുക്കുന്ന സംഭവം.
തകരാറിലായ മൊബൈല്‍ ഫോണ്‍ നന്നാക്കുന്നതിനായി മകള്‍ നല്‍കിയ ഫോണ്‍ പരിശോധിച്ചപ്പോഴാണ് മകളുടെ അശ്ലീല ദൃശ്യം ശ്രദ്ധയില്‍പ്പെട്ടത്. സുഹൃത്തിനൊപ്പം മാസങ്ങള്‍ക്ക് മുമ്പ് മകള്‍ ചിത്രീകരിച്ചതായിരുന്നു വീഡിയോ ദൃശ്യം. തുടര്‍ന്ന് വീട്ടിലെത്തിയ പിതാവ് മകളെ വയക്കുപറയുകയും മാതാവിന്റെ കൂടെയല്ലാതെ വീട്ടില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് വിലക്കുകയും ചെയ്തു.
ദിവസങ്ങള്‍ക്കം വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ മകള്‍ പിതാവിനെതിരെ പരാതിയുമായി വനിതാ പോലീസിന് മുമ്പിലെത്തുകയായിരുന്നു. അദ്യം അച്ഛനെതിരെ മാനസിക പീഡിനത്തിനാണ് പരാതി പറഞ്ഞത്. ഇത് എഴുതി നല്‍കാന്‍ പോലീസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടി സ്റ്റേഷന്‍ വിട്ടു. പിന്നീട് തിരിച്ചെത്തി പിതാവിനെതിരെ ലൈംഗിക പീഡന പരാതി എഴുതി നല്‍കുകയായിരുന്നു. രണ്ട് പരാതികളും തമ്മിലുള്ള വൈരുദ്ധ്യത്തില്‍ സംശയമുണ്ടെങ്കിലും അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. പെണ്‍കുട്ടിയെ പിന്നീട് അമ്മാവനൊപ്പം പോലീസ് പറഞ്ഞയക്കുകയായിരുന്നു.