Gulf
വേട്ട മൃഗങ്ങളും, വേട്ട പക്ഷികളും; അഡിഹെക്‌സ്‌ന് അബുദാബിയില്‍ തുടക്കമായി

അബുദാബി : അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന വേട്ട പ്രദര്‍ശനത്തിന് അബുദാബി അന്തരാഷ്ട്ര പ്രദര്‍ശന വേദിയില്‍ തുടക്കമായി. ആഗസ്റ്റ് 27 ന് ഇന്നലെ ആരംഭിച്ച പ്രദര്‍ശനം 31 ന് അവസാനിക്കും. വേട്ടക്ക് ഉപയോഗിക്കുന്ന അത്യാധുനിക തോക്കുകള്‍, ആയുധങ്ങള്‍, കഠാരകള്‍, വാളുകള്‍, വസ്ത്രങ്ങള്‍, മല്‍സ്യ ബന്ധന ജല യാത്ര ഉപകരങ്ങള്‍ എന്നിവ പ്രദര്‍ശനത്തിലുണ്ട്. ഹണ്ടിങ് ആന്‍ഡ് ഇക്വസ്റ്റ്രിയന്‍ എക്‌സിബിഷനില്‍ (അഡിഹെക്‌സ്) വിവിധ മത്സരങ്ങളില്‍ പത്തുലക്ഷം ദിര്‍ഹത്തിന്റെ സമ്മാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
കുതിരകള്‍, ഒട്ടകങ്ങള്‍, ഫോട്ടോഗ്രാഫി, കല എന്നിവയുമായി ബന്ധപ്പെട്ട മേഖലകളിലെ സന്ദര്‍ശകരുടെ അറിവും നൈപുണ്യവും മത്സരങ്ങളിലൂടെ പരീക്ഷിക്കുകയാണ് മേളയിലൂടെ ലക്ഷ്യമെന്ന് അധികൃതര്‍ അറിയിച്ചു. പ്രദര്‍ശനത്തിന്റെ പതിനേഴാം പതിപ്പില്‍ 15 രാജ്യങ്ങളില്‍നിന്നായി ഇരുനൂറിലധികം നായ്ക്കളെ പ്രദര്‍ശിപ്പിക്കുന്ന ഡോഗ് ഷോ പ്രത്യേകതയാണ് . പ്രദര്‍ശനത്തിന്റെ ഭാഗമായി ദിവസവും ഒരു ഫാല്‍ക്കണ്‍ ലേലം ഒരുക്കിട്ടുണ്ട്. ആദ്യമായാണ് എല്ലാ ദിവസവും ഫാല്‍ക്കണ്‍ ലേലം നടക്കുന്നത്. ആദ്യമായാണ് എല്ലാ ദിവസവും ഫാല്‍ക്കണ്‍ ഷോ എക്‌സിബിഷന്റെ ഭാഗമായി നടക്കുന്നത്. എക്‌സിബിഷനില്‍ വരുന്ന വിദേശീയര്‍ക്ക് അതത് രാജ്യങ്ങളിലെ പോലീസ് വകുപ്പുകളില്‍നിന്ന് ലൈസന്‍സും നോഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റും ഉണ്ടെങ്കില്‍ വേട്ടയാടല്‍ ആയുധങ്ങളും ഉപകരണങ്ങളും വാങ്ങാന്‍ സാധിക്കും. സന്ദര്‍ശകന് സ്വന്തമാക്കാന്‍ അനുമതിയുള്ള ആയുധങ്ങളുടെ എണ്ണവും ആയുധങ്ങളും ലൈസന്‍സില്‍ സൂചിപ്പിക്കണം.സ്വദേശികളും വിദേശികളുമായി നിരവധി പേരാണ് പ്രദര്‍ശനം കാണാന്‍ എത്തുന്നത്.