National
ആര്‍ബിഐയുടെ 1.76 ലക്ഷം കോടി എങ്ങനെ വിനിയോഗിക്കണമെന്ന് തീരുമാനിച്ചിട്ടില്ല; രാഹുലിനുള്ള മറുപടി ജനം കൊടുത്തിട്ടുണ്ട്: നിര്‍മലാ സീതാരാമന്‍

ന്യൂഡല്‍ഹി: ആര്‍ ബി ഐയുടെ കരുതല്‍ ധനത്തില്‍നിന്നും ലഭിക്കുന്ന 1.76 ലക്ഷം കോടി രൂപ എങ്ങനെ വിനിയോഗിക്കണമെന്നത് സംബന്ധിച്ച് ഇപ്പോള്‍ തീരുമാനം എടുത്തിട്ടില്ലെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയ ശേഷമായിരിക്കും തീരുമാനമെടുക്കുകയെന്നും കേന്ദ്രമന്ത്രി പറഞ്ഞു. പൂനെയില്‍ യില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് നിര്‍മല ആര്‍ ബി ഐയുടെ സ്വയംഭരണത്തെ സര്‍ക്കാര്‍ അട്ടിമറിക്കുകയല്ലേ ചെയ്യുന്നതെന്ന ചോദ്യത്തിന്, ബിമല്‍ ജലാന്‍ സമിതിയാണ് സര്‍ക്കാറിന് പണം നല്‍കാന്‍ ആര്‍ ബി ഐയോട് നിര്‍ദേശിച്ചത്. കേന്ദ്രബേങ്ക് തന്നെയാണ് ഇത്തരമൊരു സമിതിയെ നിയോഗിച്ചത്. ധനകാര്യ കാര്യങ്ങളില്‍ വിദഗ്ധനാണ് ബിമല്‍ ജലാനെന്നും നിര്‍മലാ സീതാരാമന്‍ ഇതിന് മറുപടിയായി പറഞ്ഞു.
1.76 ലക്ഷം കോടി രൂപ സര്‍ക്കാറിന് ലാഭവിഹിതത്തിന്റെയും മറ്റും കണക്കില്‍ കൈമാറാന്‍ റിസര്‍വ് ബേങ്കിന്റെ കേന്ദ്ര ബോര്‍ഡ് കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.ഇതാദ്യമായാണ് ഇത്രയും വലിയ തുക റിസര്‍വ് ബേങ്ക് സര്‍ക്കാറിന് കൈമാറാനൊരുങ്ങുന്നത്.സാധാരണഗതിയില്‍ കൈമാറിക്കൊണ്ടിരുന്നത് ഏറിയാല്‍ 20,000 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം 60,000 കോടി രൂപയാണ് നല്‍കിയത്. ഇക്കുറി 1.23 ലക്ഷം കോടി ലാഭ വിഹിതമെന്ന പേരിലും 53 ലക്ഷം കോടി അധിക മൂലധനത്തില്‍നിന്നുമാണ് നല്‍കുന്നത്. ആര്‍ബിഐയെ മോദി സര്‍ക്കാര്‍ കൊള്ളയടിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. ഇതിനെതിരേയും നിര്‍മലാ സീതാരാന്‍ പ്രതികരിച്ചു. രാഹുല്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നില്ലെന്നു് രാഹുലിനുള്ള മറുപടി പൊതുജനം നല്‍കിയതാണെന്നും അവര്‍ പറഞ്ഞു.