ബിജെപിയില്‍ പോകാന്‍ പറഞ്ഞയാള്‍ പാര്‍ട്ടിയില്‍ തിരിച്ചെത്തിയത് എട്ട് വര്‍ഷം മുമ്പ്; കെ മുരളീധരനെ പരിഹസിച്ച് തരൂര്‍

Posted on: August 27, 2019 7:09 pm | Last updated: August 27, 2019 at 8:11 pm

തിരുവനന്തപുരം: മോദിക്കെതിരായ വിമര്‍ശനം കിയാത്മകമാകണമെന്ന അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ശശി തരൂര്‍ എം പി. മോദി നയങ്ങളെ താന്‍ എന്നും വിമര്‍ശിച്ചിട്ടുണ്ട്. തന്റെ ട്വീറ്റിനെ മോദി സ്തുതിയായി വ്യാഖ്യാനിച്ചതാണ്. ട്വീറ്റ് വളച്ചൊടിക്കപ്പെട്ടുവെന്നും തരൂര്‍ പറഞ്ഞു.

തനിക്കെതിരായി പ്രസ്താവന നടത്തിയ കെ മുരളീധരന്‍ എംപിക്കെതിരേയും ശശി തരൂര്‍ രംഗത്തെത്തി. ബി ജെപിയില്‍ ചേരാന്‍ തന്നോട് പറഞ്ഞയാള്‍ പാര്‍ട്ടിയില്‍ തിരിച്ചെത്തിയത് എട്ട് വര്‍ഷം മുമ്പാണെന്ന് അദ്ദേഹം പരിഹസിച്ചു. മോദി അനുകൂല പ്രസ്താവനയില്‍ തരൂരിനോട് കെ പി സി സി വിശദീകരണം ചോദിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.