തെലങ്കാനയിലെ ബി ജെ പി നേതാവിന്റെ മകനെ ബ്രിട്ടനില്‍ കാണാതായി

Posted on: August 27, 2019 1:11 pm | Last updated: August 27, 2019 at 1:11 pm

ഹൈദരാബാദ്: തെലങ്കാനയിലെ ബി ജെ പി നേതാവിന്റെ മകനെ ബ്രിട്ടനില്‍ കാണാതായി. പാര്‍ട്ടിയുടെ കമ്മം ജില്ലാ അധ്യക്ഷന്‍ ഉദയ് പ്രതാപിന്റെ മകന്‍ ഉജ്ജ്വല്‍ ശ്രീഹര്‍ഷനെയാണ് കാണാതായത്. ബ്രിട്ടനില്‍ ഉപരിപഠനം നിര്‍വഹിക്കുന്ന ശ്രീഹര്‍ഷന്‍ ആഗസ്റ്റ് 21നാണ് അവസാനമായി മാതാവിനെ ഫോണില്‍ വിളിച്ചു സംസാരിച്ചത്.

ഉദയ് പ്രതാപ് തന്നെയാണ് മകനെ കാണാതായെന്ന വിവരം വാര്‍ത്താ ഏജന്‍സിയെ അറിയിച്ചത്. തൊട്ടടുത്ത ദിവസം കുടുംബാംഗങ്ങള്‍ ഉജ്ജ്വലിനെ ബന്ധപ്പെട്ടെങ്കിലും പ്രതികരണമുണ്ടായില്ല. മകന്‍ എല്ലാ ദിവസവും വീട്ടിലേക്ക് വിളിക്കാറുള്ളതാണെന്ന് ഉദയ് പ്രതാപ് പറഞ്ഞു. ഉജ്ജ്വലിന്റെ ബാഗ് ഒരു ബീച്ചില്‍ കണ്ടെത്തിയതായി സൂചന ലഭിച്ചിട്ടുണ്ട്. മകനെ കാണാനില്ലെന്ന്‌ കാണിച്ച് 23ന് വെള്ളിയാഴ്ച ഉദയ് ലണ്ടന്‍ പോലീസില്‍ പരാതി നല്‍കി