Kerala
കെവിന്‍ വധം: മുഴുവന്‍ പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തവും 40000 രൂപ വീതം പിഴയും ശിക്ഷ

കോട്ടയം: സംസ്ഥാനത്തെ ആദ്യ ദുരഭിമാനക്കൊലയെന്ന് കണ്ടെത്തിയ കെവിന്‍ വധക്കേസില്‍ പ്രതികള്‍ക്ക് ഇരട്ടജീവപര്യന്തവും 40000 രൂപ വീതം പിഴയും ശിക്ഷ. കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരന്‍ സാനു ചാക്കോയടക്കം കേസിലെ പത്ത് പ്രതികള്‍ക്കും ഒരേ ശിക്ഷയാണ് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി എസ് ജയചന്ദ്രന്‍ വിധിച്ചത്.
കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്ന് കോടതി കണ്ടെത്തി. കേസിലെ എല്ലാ പ്രതികള്‍ക്കും കൊലപാതകം തട്ടിക്കൊണ്ടുപോകല്‍ എന്നീ രണ്ട് കുറ്റങ്ങള്‍ക്കും ഓരോ ജീവപര്യന്തം വീതമാണ് വിധിച്ചത്. ജീവപര്യന്തം ഒരുമിച്ച് അനൂഭവിച്ചാല്‍ മതി. പിഴ സഖ്യയില്‍ ഒരു ലക്ഷം രൂപ മുഖ്യ സാക്ഷിയായ അനീഷ് സെബാസ്റ്റ്യന് നല്‍കണം. ബാക്കി തുക തുല്ല്യമായി കെവിന്റെ പിതാവ് ചാക്കോക്കും ഭാര്യ നീനുവിനും നല്‍കണം.
കെവിന്റെ പ്രതിശ്രുത വധു നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോ, രണ്ടാം പ്രി നിയാസ് മോന്‍(ചിന്നു), മൂന്നാം പതി ഇഷാന്‍ ഇസ്മായില്‍, നാലാം പതി റിയാസ് ഇബ്രാഹിംകുട്ടി, ആറാം പതി മനു മുരളീധരന്‍, ഏഴാം പ്രതി ഷിഫിന്‍ സജാദ്, എട്ടാം പ്രതി എന്‍ നിഷാദ്, ഒമ്പതാം പ്രതി ഫസില്‍ ഷെരീഫ്, 11-ാംപ്രതി ഷാനു ഷാജഹാന്‍, 12-ാംപ്രതി ടിറ്റു ജെറോം എന്നിവരെയാണ് ശിക്ഷിച്ചത്.
കേസിന്റെ ഗൗരവം കണക്കിലെടുത്ത് പ്രതികള്‍ വധശിക്ഷക്ക് അര്‍ഹരാണെങ്കിലും പ്രതികളുടെ പ്രായം പരിഗണിച്ചാണ് ശിക്ഷ ഇരട്ടജീവപര്യന്തത്തില്‍ ഒതുക്കിയതെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. വിധിയില്‍ തൃപ്തിയുണ്ടെന്നും പ്രോസിക്യൂഷന്‍ പ്രതികരിച്ചു.
വിധി കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരനടക്കം ക്ക് അര്‍ഹരാണെങ്കിലും പത്ത് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തുകയായിരുന്നു. നീനുവിന്റെ പിതാവ് ചാക്കോ ജോണ്‍ അടക്കം നാല് പേരെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിടുകയും ചെയ്തു.
2018 മേയ് 28നാണ് നട്ടാശേരി പ്ലാത്തറ വീട്ടില്‍ കെവിനെ (24 ചാലിയേക്കര തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ദളിത് ക്രിസ്ത്യനായ കെവിന്‍ മറ്റൊരു സമുദായത്തില്‍പ്പെട്ട തെന്മല സ്വദേശിനി നീനുവിനെ പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള വൈരാഗ്യത്തില്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.
നീനു താഴ്ന്ന ജാതിക്കാരനായ കെവിനെ വിവാഹം കഴിച്ചതോടെ കുടുംബത്തിനുണ്ടായ അപമാനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന പ്രാസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് വധി പറഞ്ഞത്.