National
സാമ്പത്തിക പ്രതിസന്ധി: കരുതല്‍ ധനത്തില്‍ നിന്ന് ആര്‍ ബി ഐ കേന്ദ്രത്തിന് പണം നല്‍കും

മുംബൈ: രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ കേന്ദ്ര സര്‍ക്കാറിനെ സഹായിക്കാന്‍ റിസര്‍വ്വ് ബേങ്ക്. ബിമല്‍ ജലാന്‍ സമിതിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ ആര്‍ ബി ഐയുടെ കരുതല്‍ ധനശേഖരത്തില്‍ നിന്ന് 1.76 ലക്ഷം കോടി രൂപയാണ് നല്‍കുന്നത്. ആര്‍ ബി ഐ സന്‍ട്രല്‍ ബോര്‍ഡാണ് തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ഘട്ടം ഘട്ടമാണ് തുക കൈമാറുക. കരുതല്‍ ധനശേഖരത്തില്‍ നിന്ന് തുകയെടുത്ത് ധനക്കമ്മി കുറ്ക്കുന്നതിന് പ്രയോജനപ്പെടുത്താനാണ് നീക്കം.
ഇതോടെ വരുന്ന മാര്‍ച്ച് മാസത്തിനകം കേന്ദ്ര സര്‍ക്കാറിന് ബജറ്റില്‍ പ്രതീക്ഷിച്ചിരുന്നതിലും 60 ശതമാനം തുക അധികമായി റിസര്‍വ് ബാങ്കില്‍ നിന്ന് കിട്ടും.
കരുതല്‍ ധനം കൈമാറുന്നതില്‍ നേരത്തെ ഗവര്‍ണറായിരുന്ന ഊര്‍ജിത് പട്ടേലും സര്‍ക്കാറും തമ്മില്‍ കടുത്ത അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. ഊര്‍ജിത് പാട്ടേലിന്റെ രാജിയിലേക്ക് വരെ നയിച്ചതും ഇത്തരം അഭിപ്രായ വ്യത്യാസങ്ങളായിരുന്നു. രണ്ട് വര്‍ഷമായി സര്‍ക്കാറും ആര്‍ ബി ഐയും തമ്മില്‍ ഇതു സംബന്ധിച്ച് വലിയ തര്‍ക്കം നിലനിന്നിരുന്നു. കരുതല്‍ ധനശേഖരം കൈമാറുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കുന്നതിനായി ആര്‍ ബി ഐ യോഗം ചേര്‍ന്നാണ് സാമ്പത്തിക വിദഗ്ധനായ ബിമല്‍ ജെലാന്‍ കമ്മിറ്റിയെ നിയോഗിച്ചത്.