Gulf
ഇശല്‍ ബാന്‍ഡിന്റെ നേതൃത്വത്തില്‍ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

അബൂദാബി: യു എ ഇ സഹിഷ്ണുതാ വര്‍ഷമായി ആചരിക്കുന്ന ഈ വേളയില്‍ “”രക്തം നല്‍കൂ, ജീവന്‍ രക്ഷിക്കൂ”” എന്ന സന്ദേശവുമായി ഇശല്‍ ബാന്‍ഡ് അബുദാബിയും യു എ ഇയിലെ ബ്ലഡ് ഡോണേഴ്‌സ് ഗ്രൂപ്പ് ബി ഡി ഫോര്‍ യു ടീമും സംയുക്തമായി അബുദാബി ഖാലിദിയ ബ്ലഡ് ബേങ്കില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. അബുദാബിയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് രക്തദാതാക്കള്‍ എത്തി.
ബെന്‍സീര്‍ ട്രാന്‍സ്‌പോര്‍ട്ടിന്റെ സഹകരണത്തോടെ മുസഫ, ബനിയാസ് എന്നിവിടങ്ങളില്‍നിന്നും യാത്രാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നത് ലേബര്‍ ക്യാമ്പുകളില്‍ നിന്നുള്ള രക്തദാതാക്കള്‍ക്ക് സൗകര്യ പ്രദമായി. മലയാളികളെ കൂടാതെ ലെബനാന്‍, ഉഗാണ്ട, പാകിസ്ഥാന്‍, നേപ്പാള്‍ എന്നീ വംശജരും രക്തം നല്‍കാന്‍ എത്തിയിരുന്നു.
ഹാരിസ് നാദാപുരം ആദ്യ റെജിസ്‌ട്രേഷന്‍ നടത്തി ഉദ്ഘാടനം നിര്‍വഹിച്ചു. റഫീഖ് ഹൈദ്രോസ്, ഇക്ബാല്‍ ലത്തീഫ്, സലീത്ത്, സാദിഖ് കല്ലട, നിഷാന്‍ അബ്ദുല്‍ അസീസ്, ഹബീബുര്‍റഹ്മാന്‍, അന്‍സാര്‍ വെഞ്ഞാറമൂട്, സുനീഷ്, സമീര്‍ മീനേടത്ത്, ബി ഡി ഫോര്‍ യു ടീം ലീഡേഴ്സ് ഉണ്ണികൃഷ്ണന്‍, വിജയ് എന്നിവര്‍ ചേര്‍ന്ന് ക്യാമ്പ് നിയന്ത്രിച്ചു.