Gulf
കുറഞ്ഞ നിരക്കില്‍ സ്വര്‍ണവും ഡോളറും വാഗ്ദാനം ചെയ്ത് കവര്‍ച്ച

ദുബൈ: കുറഞ്ഞ നിരക്കില്‍ സ്വര്‍ണവും ഡോളറും വാഗ്ദാനം ചെയ്തു 30 ലക്ഷം ദിര്‍ഹം കവര്‍ച്ച നടത്തിയ ഒമ്പത് പേരുടെ സംഘം ദുബൈ കോര്‍ട്ട് ഓഫ് ഫസ്റ്റ് ഇന്‍സ്റ്റന്‍സില്‍ വിചാരണ നേരിടുന്നു. ഈജിപ്ഷ്യന്‍, മാലിക്കാരന്‍, ഒരു ഫ്രഞ്ച്, രണ്ട് പാകിസ്ഥാനികള്‍, രണ്ട് സ്വദേശികള്‍, രണ്ട് കാമറൂണുകാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. വ്യാജ ഡോളര്‍, കവര്‍ച്ച, ആക്രമണം തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
അഫ്ഗാനിസ്ഥാനില്‍ നിന്നും ഓസ്ട്രേലിയയില്‍ നിന്നുമുള്ള നാല് ബിസിനസുകാര്‍ 2018 ജൂലൈയില്‍ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തി. ഒരു സുഹൃത്ത് വഴി സ്വര്‍ണം വാങ്ങുകയായിരുന്നു ലക്ഷ്യം. അവര്‍ പ്രതികളിലൊരാളെ സുഹൃത്ത് വഴി കണ്ടുമുട്ടി. അവരുടെ പണം ജുമൈറയിലെ ഒരു വില്ലയിലേക്ക് എത്തിക്കാന്‍ പ്രതികളിലൊരാള്‍ ആവശ്യപ്പെട്ടു. രണ്ട് ബാഗുകളിലായി 29 ലക്ഷം ദിര്‍ഹം വില്ലയില്‍ എത്തിച്ചു. അവിടെ ഈജിപ്ഷ്യന്‍ പ്രതിയെ കണ്ടുമുട്ടിയതായി 28 കാരനായ അഫ്ഗാനി വ്യവസായി സാക്ഷ്യപ്പെടുത്തി. അയാള്‍ പണത്തിന്റെ ഒരു ചിത്രമെടുത്ത് സ്വര്‍ണത്തിന്റെ ഉടമക്ക് അയച്ചു. പിന്നീട് രണ്ട് ആഫ്രിക്കക്കാര്‍ ഒരു ബാഗുമായി വന്ന് സ്വര്‍ണം അകത്തുണ്ടെന്ന് അവകാശപ്പെട്ടു. ഉടന്‍ തന്നെ കന്തൂറ ധരിച്ച മൂന്ന് പേര്‍ പോലീസുകാരാണെന്ന് പറഞ്ഞ് അവരുടെ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചു. അവര്‍ അക്രമിച്ചു. ഞങ്ങളുടെ ഫോണുകള്‍ ഉപയോഗിക്കാന്‍ ഞങ്ങളെ അനുവദിച്ചില്ല. അവര്‍ ഞങ്ങളുടെ പണവും സ്വര്‍ണ ബാഗും എടുത്ത് പോയി. പരാതിക്കാരന്‍ പറഞ്ഞു.
49 കാരനായ മാലിക്കാര വാടക കാര്‍ റെക്കോര്‍ഡിലൂടെ ആദ്യം തിരിച്ചറിഞ്ഞതായി അന്വേഷണസംഘം പറഞ്ഞു. രണ്ട് കാമറൂണുകാരുമൊത്തു മാലിയന്‍ അറസ്റ്റിലായി. തട്ടിപ്പ് അവര്‍ സമ്മതിച്ചു. കവര്‍ച്ച സംഘടിപ്പിച്ച ഈജിപ്ഷ്യന്‍ പ്രതിയെയും സ്വദേശി ബിസിനസുകാരനെയും പിന്നീട് അറസ്റ്റ് ചെയ്തതായി പോലീസുകാര്‍ സാക്ഷ്യപ്പെടുത്തി.
വില്ല റെയ്ഡ് ചെയ്ത് പണം കണ്ടെത്തി. കവര്‍ച്ചക്ക് ഒരു പോലീസുകാരന്‍ തന്റെ ഐഡി നല്‍കിയതായും മറ്റ് മൂന്ന് പ്രതികള്‍ കവര്‍ച്ച നടത്തിയതായും അവര്‍ സമ്മതിച്ചു. ഞങ്ങള്‍ മറ്റ് പ്രതികളെ അറസ്റ്റ് ചെയ്തു. അവരുടെ കൈവശമുള്ള പണം കണ്ടെത്തിയതായി പോലീസ് അധികൃതര്‍ പറഞ്ഞു. സംഘം പണം കവര്‍ന്നെടുക്കുകയും കൃത്യത്തിന് ശേഷം തുടര്‍ന്ന് ഐഡി പോലീസുകാരന് തിരികെ നല്‍കുകയും ചെയ്തു. പോലീസുകാരന്‍ കവര്‍ച്ചയില്‍ പങ്കെടുത്തതായും അദ്ദേഹത്തിന്റെ പങ്ക് 100,000 ദിര്‍ഹമാണെന്നും പാകിസ്ഥാന്‍കാരനും സമ്മതിച്ചു. അടുത്ത വിചാരണ തീയതി സെപ്തംബര്‍ 29ന് നടക്കും.