Kerala
കാണാതായവരുടെ ബന്ധുക്കളുടെ സമ്മതത്തോടെ പുത്തുമലയിലെ തിരച്ചില്‍ അവസാനിപ്പിച്ചു

കല്‍പറ്റ: ഉരുള്‍ പൊട്ടല്‍ വന്‍ നാശം വിതിച്ച വയനാട് പുത്തുമലയില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ അവസാനിപ്പിച്ചു. 17 പേരെ കാണാതായ ഉരുള്‍പൊട്ടലില്‍ 12 മതൃദേഹങ്ങളാണ് കണ്ടെത്തിയത്. അഞ്ച് പേരെ ഇനിയും കണ്ടെത്താനിരിക്കെയാണ് 18 ദിവസം നീണ്ട് നിന്ന തിരച്ചില്‍ അവസാനിപ്പിക്കുന്നത്. കാണാതായവരുടെ ബന്ധുക്കള്‍ സമ്മതം മൂളിയതോടെയാണ് തിരച്ചില്‍ ഔദ്യോഗികമായി അവസാനിപ്പിക്കുന്നത്.
വയനാട്ടിലെ രക്ഷാദൗത്യം പൂര്‍ത്തിയാക്കി ദേശീയ ദുരന്തനിവാരണ സേന കഴിഞ്ഞ ദിവസം തന്നെ മടങ്ങിയിരുന്നു.
പുതുതായി എന്തെങ്കിലും സൂചന കിട്ടിയാല്‍ വീണ്ടും തിരച്ചില്‍ നടത്താന്‍ തയാറാണെന്ന് സബ് കലക്ടര്‍ ബന്ധുക്കള്‍ക്ക് ഉറപ്പ് നല്‍കി. കാണാതായവരുടെ ബന്ധുക്കള്‍ക്ക് ദുരന്തത്തില്‍ മരിച്ചവര്‍ക്ക് നല്‍കുന്ന എല്ലാ ആനുകൂല്യങ്ങളും നല്‍കുമെന്നും സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു.
---- facebook comment plugin here -----