International
തുഷാറിന്റെ വാദം വിശ്വാസത്തിലെടുക്കാതെ കോടതി; നിലപാട് കടുപ്പിച്ച് പരാതിക്കാരനും

അജ്മാന്‍: വണ്ടിച്ചെക്ക് കേസില്‍ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയുടെ വാദം മുഖവിലക്കെടുക്കാതെ കോടതി. പരാതിക്കാരനായ നാസില്‍ തന്റെ ചെക്ക് മോഷ്ടിച്ചതാണെന്നാണ് തുഷാര്‍ കോടതിയില്‍ വാദിച്ചത്. എന്നാല്‍ നാസില്‍ ചെക്ക് മോഷ്ടിച്ചതാണെന്ന് വാദിച്ച തുഷാറിനോട് , മോഷണം നടന്ന സമയത്ത് എന്തുകൊണ്ട് പരാതി നല്‍കിയില്ലെന്ന് പ്രോസിക്യൂഷന്‍ ചോദിച്ചു.
അതേ സമയം പ്രോസിക്യൂഷന്റെ മധ്യസ്ഥതയില്‍ ഒത്തു തീര്‍പ്പ് ശ്രമം നടന്നെങ്കിലും ഇരുകൂട്ടരും തമ്മില്‍ ധാരണയിലെത്തിയില്ല. പരാതിക്കാരനായ നാസില്‍ അബ്ദുള്ള ചെക്കിലെ പണം മുഴുവനും നല്‍കിയാലെ കേസില്‍നിന്നും പിന്‍മാറുമെന്ന് ്‌വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം മുഴുവന്‍ പണവും നല്‍കാനാകില്ലെന്ന് തുഷാര്‍ നാസിലിനെ അറിയിച്ചിട്ടുണ്ട്. നാസിലിന്റെ സുഹൃത്തുക്കള്‍ മുഖാന്തിരം തുഷാറുമായി ചര്‍ച്ചകള്‍ തുടരുകയാണ്. നാസില്‍ വിട്ടുവീഴ്ചക്ക് തയ്യാറാവുകയോ അല്ലാത്ത പക്ഷം മുഴുവന്‍ പണവും തുഷാര്‍ കൊടുക്കുകയോ ചെയ്യാത്ത പക്ഷം തുഷാറിന്റെ മടങ്ങിവരവ് ദീര്‍ഘിക്കും.ചെക്ക് കേസില്‍ വ്യാഴാഴ്ചയാണ് തുഷാര്‍ വെള്ളാപ്പള്ളി യുഎഇയിലെ അജ്മാനില്‍ അറസ്റ്റിലായത്.