കലാപ്രതിഭയായും സർഗ്ഗപ്രതിഭയായും ലുഖ്മാൻ

Posted on: August 26, 2019 1:12 am | Last updated: August 31, 2019 at 7:23 pm
ലുഖ്മാൻ

താനാളൂർ: മലപ്പുറം വെസ്റ്റ് ജില്ലാ സാഹിത്യോത്സവ് കലാപ്രതിഭയായും സർഗ്ഗപ്രതിഭയായും വേങ്ങര ഡിവിഷനിലെ മുഹമ്മദ് ലുഖ്മാൻ ഒ പി. കഥാരചന,കവിതാരചന, ഇംഗ്ലീഷ് പ്രബന്ധം, മലയാള പ്രസംഗം എന്നീ മത്സരങ്ങളിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയാണ് ലുഖ്മാൻ കലാപ്രതിഭയായും സർഗ പ്രതിഭയായും തെരഞ്ഞെടുക്കപ്പെട്ടത്. കോട്ടക്കൽ രാജാസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിയായ ലുഖ്മാൻ ഗാന്ധിക്കുന്ന് ഓട്ടുപുറത്ത് ഉമ്മറിന്റെയും സാജിതയുടെയും മകനാണ്.എസ് എഫ് ഗാന്ധിക്കുന്ന് യൂണിറ്റ് ജനറൽ സെക്രട്ടറിയാണ്.