Malappuram
ക്യാൻവാസിൽ വിസ്മയം തീർത്ത് പിതാവിന്റെ വഴിയെ മകനും

മുഹമ്മദ് ഷിനാസ്
താനാളൂർ: വെസ്റ്റ് ജില്ലാ സാഹിത്യോത്സവിന്റെ വേദികൾക്ക് മനോഹരമായ പശ്ചാത്തലമൊരുക്കിയ ചിത്രകാരന്റെ വഴിയിൽ മകനും.
15 വർഷത്തോളമായി ആർട്ട് പെയിന്റിംഗ് രംഗത്ത് പ്രവർത്തിക്കുന്ന കൊടിഞ്ഞി കാളംതിരുത്തി സ്വദേശിയായ സിദ്ദീക്കിന്റെ മകൻ മുഹമ്മദ് ഷിനാസാണ് ജൂനിയർ വിഭാഗം ചിത്രരചന ജലഛായ മത്സരത്തിൽ പങ്കെടുത്ത് ഒന്നാം സ്ഥാനം നേടിയത്. കൊടിഞ്ഞി എം എ എച്ച് എസ് എസ് സ്‌കൂളിലെ അഞ്ചാം തരം വിദ്യാർഥിയാണ് ഷിനാസ്. സ്‌കൂൾ കലോത്സവങ്ങളില്‍ മാറ്റുരച്ച് മികവ് തെളിയിച്ചിട്ടുണ്ട് ഈ കൊച്ചുപ്രതിഭ.
---- facebook comment plugin here -----