Kerala
പാലാ വലിയ ഭൂരിഭക്ഷത്തില്‍ യു ഡി എഫ് നിലനിര്‍ത്തും: മുല്ലപ്പള്ളി

തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പില്‍ യു ഡി എഫ് വന്‍ വിജയം നേടുമെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ലോക്‌സഭാ തിരഞ്ഞെടുപ്പിലേത് പോലെ വലിയ വിജയം ഉണ്ടാകും. കേരളത്തില്‍ അത് ചരിത്രമാകുമെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസും മുന്നണിയും ഐക്യത്തോടെ പ്രവര്‍ത്തിക്കും. പാലാ മാത്രം ഉപതെരഞ്ഞെടുപ്പ് നടക്കുന്നത് സംബന്ധിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനത്തില്‍ വിശദമായി പഠിച്ച ശേഷം പ്രതികരിക്കും. നാളെ നടക്കുന്ന യു ഡി എഫ് യോഗത്തില്‍ പി ജെ ജോസഫും ജോസ് കെ മാണിയും പങ്കെടുക്കും. പ്രായോഗികമായ തീരുമാനം അവര്‍ എടുക്കുമെന്നാണ് പ്രതീക്ഷയെന്നും മുല്ലപ്പള്ളി പറഞ്ഞു.
ശശി തരൂര്‍ എം പിയുടെ മോദി അനുകൂല പ്രസ്താവന ദൗര്‍ഭാഗ്യകരമാണ്. ഇക്കാര്യത്തെ പറ്റി തരൂരിനോട് ചോദിക്കുമെന്നും ഇത്തരം ഒരു പ്രസ്താവന തരൂര്‍ നടത്താന്‍ പാടില്ലായിരുന്നുവെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.