Kerala
എറണാകുളം വടക്കേക്കരയില്‍ പ്രളയ ബാധിതര്‍ക്കുള്ള 500 വീടുകള്‍ മുഖ്യമന്ത്രി കൈമാറി

കൊച്ചി: പ്രളയത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ടവര്‍ക്ക് എറണാകുളം വടക്കേക്കരയില്‍ നിര്‍മിച്ച് നല്‍കിയ 500 വീടിന്റെ താക്കോല്‍ദാനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. വടക്കേക്കര ഗ്രാമപഞ്ചായത്ത് ലൈഫ്, റീ ബില്‍ഡ് പദ്ധതി പ്രകാരമാണ് വീട് നിര്‍മിച്ച് നല്‍കിയത്.
ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതലുകള്‍ എടുക്കേണ്ട നാടായി കേരളം മാറിയെന്ന് താക്കോല്‍ദാനം നിര്‍വഹിച്ച് മുഖ്യമന്ത്രി പറഞ്ഞു. ദുരിതബാധിതരായ വ്യാപാരികളുടെയും ചെറുകിട വ്യവസായികളുടെയും കാര്യത്തില്‍ സഹായം ലഭ്യമാക്കാന്‍ നിലവില്‍ മാനദണ്ഡങ്ങള്‍ ഇല്ല. ഇവര്‍ക്ക് സഹായം എത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
---- facebook comment plugin here -----