Malappuram
നാടുകാണിയില്‍ സമാന്തര സര്‍വീസ് തുടങ്ങി

നിലമ്പൂര്‍: നാടുകാണി ചുരം റോഡ് വഴി ജീപ്പ് ഉള്‍പ്പടെയുള്ള ചെറിയ യാത്രവാഹനങ്ങള്‍ സമാന്തര സര്‍വീസ് തുടങ്ങി.
വെള്ളിയാഴ്ച തമിഴ്‌നാട് ഭാഗത്ത് നിന്നും തേന്‍പാറവരെ ചെറിയ യാത്രാവാഹനങ്ങള്‍ വന്നിരുന്നെങ്കിലും കേരളത്തില്‍ നിന്നും അങ്ങോട്ട് വാഹനങ്ങള്‍ക്ക് അനുമതി ഉണ്ടായിരുന്നില്ല. ആനമറിയിലെ വനം ചെക്ക്‌പോസ്റ്റില്‍ വാഹനങ്ങള്‍ തടഞ്ഞിരുന്നു.
എന്നാല്‍ ഇന്നലെ തത്കാലികമായി ചെറിയ യാത്രവാഹനങ്ങള്‍ക്ക് കടന്നുപോവാന്‍ അനുമതി ലഭിച്ചു.
തമിഴ്‌നാട് ഭാഗത്ത് നിന്ന് 7.550 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തേന്‍പ്പാറവരെ വാഹനങ്ങള്‍ക്ക് കടന്നുവരാം. ഇവിടേക്ക് തമിഴ്‌നാടില്‍ നിന്നുള്ള ടാക്‌സി ജീപ്പുകളും മറ്റു ചെറിയ യാത്രവാഹനങ്ങളും എത്തുന്നുണ്ട്.
ആനമറിയില്‍ നിന്നും തകരപാടിവരെയുള്ള മൂന്നര കിലോമീറ്റര്‍ റോഡ് ഗതാഗത യോഗ്യമാണ്. ഇവിടെ ടാക്‌സി ജീപ്പുകളും ഓട്ടോറിക്ഷകളും പാരലല്‍ സര്‍വീസ് തുടങ്ങിയിട്ടുണ്ട്.