Connect with us

International

പാകിസ്ഥാനിലെ മലയാളി രാഷ്ട്രീയ നേതാവ് ബി എം കുട്ടി അന്തരിച്ചു

Published

|

Last Updated

കറാച്ചി: പാകിസ്താനിലെ മലയാളി രാഷ്ട്രീയ നേതാവും മാധ്യമപ്രവര്‍ത്തകനുമായ ബി എം കുട്ടി (90) അന്തരിച്ചു. മലപ്പുറം തിരൂര്‍ വെലത്തൂര്‍ സ്വദേശിയാണ് . ഞായറാഴ്ച രാവിലെ കറാച്ചിയിലായിരുന്നു അന്ത്യം. ബിയ്യത്ത് മൊഹിയുദ്ദീന്‍ കുട്ടി എന്നാണ് മുഴുവന്‍ പേര്.

60 വര്‍ഷം മുമ്പ് പാക്കിസ്ഥാനിലേക്ക് കുടിയേറിയ ബിഎം കുട്ടി അറുപത് പാകിസ്താനിലെ ഇടതുപക്ഷ രാഷ്ട്രീയ നേതാവാണ്. ഇന്ത്യാ-പാക് സമാധാനത്തിന്റെ വക്താവായിരുന്നു. പാകിസ്താനില്‍ ഇടതുപക്ഷ ആഭിമുഖ്യമുള്ള പാകിസ്താനി അവാമി ലീഗ്, നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ,പാകിസ്താന്‍ നാഷണല്‍ പാര്‍ട്ടി എന്നിവയില്‍ പ്രവര്‍ത്തിച്ചിരുന്നു.
ജി ബി ബിസഞ്ചോ ബലൂചിസ്താന്‍ ഗവര്‍ണറായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഉപദേഷ്ടാവായി പ്രവര്‍ത്തിച്ചിരുന്നു.

Latest