Kerala
കോതമംഗലത്ത് സ്വത്ത് തര്‍ക്കത്തെത്തുടര്‍ന്ന് മകന്‍ അമ്മയെ വെട്ടിക്കൊന്നു

കൊച്ചി: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മകന്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തി. കോതമംഗലം കോട്ടപ്പടി നാഗഞ്ചേരിയിലാണ് സംഭവം. കല്ലിങ്കപ്പറമ്പില്‍ കുട്ടപ്പന്റെ ഭാര്യ കാര്‍ത്തിയാനി ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.
പ്രതി അനില്‍ കുമാര്‍ പിന്നീട് പോലീസില്‍ കീഴടങ്ങി. സഹോദരിക്ക് വീടും സ്ഥലവും എഴുതി നല്‍കുമെന്നറിയച്ചതിലുള്ള വൈരാഗ്യമാണ് കൊലക്ക് കാരണമെന്ന് അനില്‍കുമാര്‍ പോലീസിന് മൊഴി നല്‍കി. ഫോറന്‍സിക്ക് സംഘവും വിരലടയാള വിദഗ്ധരും വീട്ടിലെത്തി തെളിവ് ശേഖരിച്ച ശേഷം മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനായി മാറ്റും
---- facebook comment plugin here -----