Gulf
ത്രിരാഷ്‍ട്ര പര്യാടനം: പ്രധാനമന്ത്രി ബഹ്‌റൈനിലെത്തി

മനാമ: ത്രിരാഷ്‍ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേദ്ര മോദി ബഹ്‌റൈനിലെത്തി. ബഹ്‌റൈൻ സന്ദർശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന നേട്ടവും ഇതോടെ നരേന്ദ്ര മോദി സ്വന്തമാക്കി. ബഹ്റൈൻ അന്താരാഷ്ര വിമാനത്താവളത്തിലിറങ്ങിയ പ്രധാനമന്ത്രിയെ ബഹ്‌റൈൻ പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ, ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ അലോക് കുമാർ സിൻഹ മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ ചേർന്ന് സ്വീകരിച്ചു.
തുടർന്ന് ബഹ്‌റൈൻ പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി-വ്യാപാര ബന്ധം കൂടുതൽ ശക്തമാക്കാൻ ധാരണയായി.
മനാമയിലെ ശ്രീനാഥ്ജി (ശ്രീകൃഷ്ണ) ക്ഷേത്രത്തിന്റെ നവീകരണ പ്രവൃത്തികളും പ്രധാനമന്ത്രി നിർവഹിക്കും. സന്ദർശനം പൂർത്തിയാക്കി ഞായറാഴ്ച ജി-7 ഉച്ച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഫ്രാൻസിലേക്ക് യാത്രതിരിക്കും.