Connect with us

Gulf

കെ എം ബഷീറിന്റെ മരണം: പോലീസിന് വീഴ്ച പറ്റിയെന്ന് രാജാജി മാത്യു തോമസ്

Published

|

Last Updated

അബുദാബി: മുതിർന്ന മാധ്യമ പ്രവർത്തകനും സിറാജ് തിരുവനന്തപുരം യൂണിറ്റ് മേധാവിയുമായ കെ എം ബഷീറിന്റെ മരണത്തിൽ പോലീസിന് വീഴ്ച സംഭവിച്ചതായി മുതിർന്ന സി പി ഐ നേതാവും മാധ്യമ പ്രവർത്തകനും മുൻ എം എൽ എ യുമായ രാജാജി മാത്യു തോമസ്. ഇത്തരം സംഭവത്തിൽ സംശയം തോന്നുന്നുവെങ്കിൽ വാഹനമോടിച്ചവരെ വൈദ്യ പരിശോധനക്ക് വിദേയമാകേണ്ടതാണ്. വെങ്കിട്ട രാമന്റെ കാര്യത്തിൽ അതുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

ശ്രീറാം വെങ്കിട്ട രാമനെ സംരക്ഷിക്കുന്നതിന് ഉദ്യോഗസ്ഥ തലത്തിൽ ഇടപെടലുകൾ നടന്നിട്ടുണ്ട്. കുറ്റകൃത്യത്തിൽ പങ്കാളിയായ ശ്രീറാം വെങ്കിട്ട രാമനെ നിയമത്തിന്റെ മുൻപിൽ പഴുത് അടച്ചു കൊണ്ടുവരുന്ന കാര്യത്തിൽ പോലീസിന്റെ ഭാഗത്ത് ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചതെന്നും അബുദാബിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

ബഹുരാഷ്ട്ര കോർപറേറ്റുകളുടെ പിടിയിൽ നിന്നും അച്ചടി മാധ്യമങ്ങളെ മോചിപ്പിക്കുന്നതിന് സർക്കാർ സ്വതന്ത്ര സോഫ്റ്റ് വെയർ മേഖലയിൽ നിക്ഷേപം നടത്തി ജനങ്ങൾക്ക് പ്രയോജനകരമാകുന്ന രീതിയിൽ മാറ്റ‌ം വരുത്താൻ തയ്യാറാകണം. ദൗർഭാഗ്യ വശാൽ സർക്കാർ ഇതുവരെയും അതിന് മുതിർന്നില്ലെന്നും അദ്ദേഹം പറഞ്ഞു. യുവ കലാ സാഹിതി പ്രസിഡണ്ട് ശങ്കർ, കോഡിനേറ്റർ റോയ് വർഗീസ്, കെ എസ് സി വൈസ് പ്രസിഡണ്ട് ചന്ദ്രശേഖരൻ, ബാബു വടകര എന്നിവർ പങ്കെടുത്തു.

---- facebook comment plugin here -----

Latest