National
കശ്മീര്‍ സന്ദര്‍ശനം തടഞ്ഞതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാക്കള്‍

ന്യൂഡല്‍ഹി: ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്തതിന് ശേഷമുള്ള മനുഷ്യാവകശ ലംഘനങ്ങള്‍ നേരിട്ട് മനസ്സിലാക്കുന്നതിനായി കശ്മീരിലെത്തിയ തങ്ങളെ വിമാനത്താവളത്തില്‍ തടഞ്ഞതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാക്കള്‍. താഴ്വരയിലേക്ക് കടക്കാന്‍ കഴിയാതെ കശ്മീര്‍ വിമാനത്താവളത്തില്‍ നിന്ന് തങ്ങളെ തിരിച്ചയച്ചത് ജനാധിപത്യ വിരുദ്ധവും ഭരണഘടാന വിരുദ്ധവുമാണെന്ന് ഇവര്‍ പറഞ്ഞു. ഇത് ചൂണ്ടിക്കാട്ടി കശ്മീര്‍ വിമാനത്താവളം സ്ഥിതി ചെയ്യുന്ന ബദ്ഗാം ജില്ലാ മജിസ്‌ട്രേറ്റിന് പ്രതിഷേധക്കുറിപ്പയച്ചു. ഗവര്‍ണര്‍ സത്യപാല്‍ സിംഗിന്റെ ക്ഷണം സ്വീകരിച്ചാണ് കശ്മീരിലെത്തിയതെന്നും കത്തില്‍ പറയുന്നു.
കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ, കെ സി വേണുഗോപാല്‍, സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ഡി എം കെ നേതാവ് തിരുച്ചി ശിവ, എല്‍ ജെ ഡി നേതാവ് ശരദ് യാദവ്, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ദിനേശ് ത്രിവേദി, സി പി ഐ ദേശീയ സെക്രട്ടറി ഡി രാജ, എന്‍ സി പി നേതാവ് മജീദ് മേമം, ആര്‍ ജെ ഡി നേതാവ് മനോജ് ഝാ, ജെ ഡി എസ് നേതാവ് ഡി കുപേന്ദ്ര റെഡ്ഢി എന്നിങ്ങനെ 12 നേതാക്കളാണ് പ്രതിഷേധക്കുറിപ്പില്‍ ഒപ്പിട്ടിരിക്കുന്നത്.