യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തി കടലില്‍ കെട്ടിത്താഴ്ത്തിയ സംഭവത്തില്‍ ഒരാള്‍കൂടി പിടിയില്‍

Posted on: August 24, 2019 10:16 am | Last updated: August 24, 2019 at 1:30 pm
മനു

അമ്പലപ്പുഴ: പറവൂരില്‍ ബാറിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നു യുവാവിനെ തല്ലിക്കൊന്ന് കടലില്‍ കെട്ടിതാഴ്ത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍. പറവൂര്‍ സ്വദേശി ഓമനക്കുട്ടനാണ് പിടിയിലായത്. യുവാവിനെ മര്‍ദിച്ച നാലംഗ സംഘത്തില്‍പ്പെട്ടയാളാണ് ഓമനക്കുട്ടന്‍. പറവൂര്‍ രണ്ടുതൈ വെളിയില്‍ മനോഹരന്റെ മകന്‍ മനുവാണ് (27) കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്.

സംഭവത്തില്‍ പുന്നപ്ര വടക്കു പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ തൈപറമ്പില്‍ അപ്പാപ്പന്‍ പത്രോസ്(28), പുന്നപ്ര വടക്കു പഞ്ചായത്ത് വടക്ക് തയ്യില്‍ സൈമണ്‍ മൈക്കിള്‍ (29) എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ 19 മുതല്‍ മനുവിനെ കാണാതായതായി പിതാവ് മനോഹരന്‍ പോലീസിനു പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണു സംഭവം കൊലപാതകമാണെന്ന സൂചനകള്‍ പുറത്തുവന്നത്. ബാറിലെ സിസി ടിവി ദൃശ്യങ്ങളില്‍നിന്നു ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിലാണു പ്രതികള്‍ പിടിയിലായത്.