മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് വീണ് രണ്ട് മരണം

Posted on: August 24, 2019 9:21 am | Last updated: August 24, 2019 at 11:50 am

മുംബൈ: മഹാരാഷ്ടയിലെ ഭീവണ്ടിയില്‍ നാലുനില കെട്ടിടം തകര്‍ന്ന് വീണ് രണ്ട് പേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരുക്കേറ്റു. സിറാജ് അഹമ്മദ് അന്‍സാരി(23), ആഖിബ് അന്‍സാരി(22) എന്നിവരാണ് മരിച്ചത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ശനിയാഴ്ച പുലര്‍ച്ചയോടെയാണ് ഭീവണ്ടിയിലെ ശാന്തി നഗറില്‍ എട്ട് വര്‍ഷം പഴക്കമുള്ള കെട്ടിടം തകര്‍ന്ന് വീണത്. അനധികൃത നിര്‍മ്മാണം എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കെട്ടിടത്തില്‍ നിന്നും ആളുകളോട് ഒഴിയാന്‍ ആവശ്യപ്പെട്ടിരുന്നു എന്നും എന്നാല്‍ അതിന് തയ്യാറാകാത്തവരാണ് അപകടത്തില്‍ പെട്ടതെന്നും ഭീവണ്ടി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു.