ഐ എസിനെതിരെ ഇന്ത്യ പോരാട്ടം ശക്തമാക്കണം: ട്രംപ്

Posted on: August 22, 2019 1:19 pm | Last updated: August 22, 2019 at 7:13 pm

വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഐ എസ് ഭീകര ഗ്രൂപ്പിനെതിരെ ഇന്ത്യ ഉള്‍പ്പടെയുള്ള രാഷ്ട്രങ്ങള്‍ പോരാട്ടം ശക്തമാക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യ, തുര്‍ക്കി, അഫ്ഗാനിസ്ഥാന്‍, ഇറാന്‍, ഇറാഖ്, പാക്കിസ്ഥാന്‍ എന്നീ രാഷ്ട്രങ്ങളും ഐ എസിനെതിരെ രംഗത്തു വരണം.

‘ഭീകര ഗ്രൂപ്പിനെതിരെ ഇന്ത്യ പ്രതികരിക്കുന്നുണ്ടെങ്കിലും പോരാട്ടത്തിന് മുതിരുന്നില്ല. അമേരിക്ക മാത്രമാണ് പോരാട്ടം നടത്തുന്നത്. വിഷയത്തില്‍ പാക്കിസ്ഥാനും രംഗത്തുണ്ട്. എന്നാല്‍, വളരെ ചെറിയ രീതിയിലുള്ള പോരാട്ടമാണ് നടത്തുന്നത്.’- അഫ്ഗാനിസ്ഥാനില്‍ യു എസ് സേനയെ നിലനിര്‍ത്തുമോ, നിലവില്‍ നടക്കുന്ന സമാധാന ചര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ പിന്‍വലിക്കുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.