പൊതുമേഖല സ്ഥാപനങ്ങളില്‍ ഡ്രൈവര്‍മാരായി വനിതകളെ നിയമിക്കും; ഇതിനായി നിയമനചട്ടങ്ങളില്‍ ഭേദഗതി വരുത്തും

Posted on: August 21, 2019 4:27 pm | Last updated: August 21, 2019 at 4:27 pm

തിരുവനന്തപുരം: സര്‍ക്കാര്‍ സര്‍വീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും വനിതകളെ ഇനി ഡ്രൈവര്‍മാരായി നിയമിക്കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇതിനായി നിലവിലുള്ള നിയമനചട്ടങ്ങളില്‍ ഭേദഗതി വരുത്തും. സമൂഹത്തിന്റെ എല്ലാ മേഖലകളിലും ലിംഗസമത്വം ഉറപ്പാക്കാനുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സ്ത്രീകള ഡ്രൈവര്‍മാരായി സര്‍ക്കാര്‍ നിയമിക്കുന്നത്.