പ്രസംഗ ശൈലിയും പ്രവര്‍ത്തന ശൈലിയും മാറ്റണം; സിപിഎം കരട് രേഖക്ക് അംഗീകാരം

Posted on: August 20, 2019 11:01 pm | Last updated: August 21, 2019 at 10:08 am

തിരുവനന്തപുരം: പാര്‍ട്ടിയുടെ തെറ്റ് തിരുത്തലിന്റെ ഭാഗമായുള്ള രേഖക്ക് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ അംഗീകാരം.ജനങ്ങളോടുള്ള ബന്ധം മെച്ചപ്പെടുത്താന്‍ നേതാക്കള്‍ ശൈലി മാറ്റണമെന്ന് സിപിഎം. പ്രവര്‍ത്തന ശൈലിയും പ്രസംഗ ശൈലിയും മാറ്റാന്‍ നേതാക്കള്‍ തയ്യാറാകണം. ജനങ്ങളോട് പുച്ഛത്തില്‍ സംസാരിക്കരുതെന്നും നിര്‍ദേശമുണ്ട്. സംഘടനാ തലത്തില്‍ പാര്‍ട്ടി അടിത്തറ ശക്തിപ്പെടുത്താന്‍ സമഗ്ര നിര്‍ദ്ദേശങ്ങളുമായി പ്രവര്‍ത്തന റിപ്പോര്‍ട്ടിന്റെ കരട് രേഖയ്ക്കും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകാരം നല്‍കി.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായ വലിയ തിരിച്ചടിക്ക് ശേഷം നിശ്ചയിച്ച ഗൃഹസന്ദര്‍ശന പരിപാടി പൂര്‍ണ്ണമായി വിജയിച്ചില്ലെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. പല സ്ഥലങ്ങളിലും വീഴ്ച സംഭവിച്ചു. ഗൃഹസന്ദര്‍ശനങ്ങള്‍ തുടരും. വിശ്വാസം സംബന്ധിച്ച് സ്ത്രീകളെ കേന്ദ്രീകരിച്ച് നിലപാട് വിശദീകരിക്കാനും തീരുമാനം ആയിട്ടുണ്ട്. ഭരണ നേട്ടങ്ങള്‍ താഴേ തട്ടിലേക്ക് എത്തിക്കാന്‍ പ്രത്യേക കര്‍മ്മ പദ്ധതി തയ്യാറാക്കും.

സംസ്ഥാന സെക്രട്ടറിയേറ്റ് തയ്യാറാക്കിയ രേഖ നാളെ ചേരുന്ന സിപിഎം സംസ്ഥാന സമിതി ചര്‍ച്ച ചെയ്യും