Kerala
പ്രളയം: കേന്ദ്ര സംഘം ഉടന്‍ കേരളത്തില്‍; കേന്ദ്രത്തിന്റെ അടിയന്തര സഹായം തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം

ന്യൂഡല്‍ഹി: പ്രളയത്തിന്റെ ആഴം നേരിട്ട് മനസിലാക്കി സഹായം കണക്കാക്കാനായി കേന്ദ്ര സംഘം ഉടന്‍ കേരളത്തിലെത്തുമെന്ന് ആഭ്യന്തര മന്ത്രാലയം. കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലെ പ്രളയ ദുരന്തം വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചേര്‍ന്നു.
പ്രളയദുരന്തം നേരിടുന്ന കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്കുള്ള അടിയന്തരസഹായം തുടരണമെന്ന് അമിത് ഷാ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി. ധനമന്ത്രി നിര്‍മല സീതാരാമന്‍, കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍, ആഭ്യന്തരമന്ത്രാലയത്തിലെയും നീതി ആയോഗിലെയും ഉദ്യോഗസ്ഥര്‍ എന്നിവരും ഉന്നതതലയോഗത്തില്‍ പങ്കെടുത്തു.ഒഡീഷ, ഹിമാചല്‍പ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ക്കു ദുരന്തനിവാരണ ഫണ്ടിലേക്കുള്ള കഴിഞ്ഞ വര്‍ഷത്തെ അധികസഹായമായി 4432.10 കോടി രൂപ അനുവദിക്കാനും തീരുമാനമായി.
---- facebook comment plugin here -----