Connect with us

Techno

മെയ്ഡ് ഇന്‍ ഇന്ത്യ ലേബലില്‍ സാംസംഗ് നോട്ട് 10 ഇന്ത്യയിലെത്തി

Published

|

Last Updated

ന്യൂഡല്‍ഹി: സാംസംഗ് ഗ്യാലക്‌സി നോട്ട് സീരീസിലെ പുതിയ സ്മാര്‍ട്ട് ഫോണായ നോട്ട് 10, നോട്ട് 10 പ്ലസ് എന്നിവ ഇന്ത്യയില്‍ അവതരിപ്പിച്ചു. മെയ്ഡ് ഇന്‍ ഇന്ത്യ ലേബലിലാണ് ഫോണുകള്‍ പുറത്തിറക്കിയത്. എസ് പെനും കരുത്തുറ്റ ക്യാമറയുമാണ് നോട്ട് 10ന്റെ എടുത്ത് പറയാവുന്ന ഫീച്ചര്‍. ആന്‍ഡ്രോയിഡ് പൈ (9) ഒ എസിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.

6.3 ഇഞ്ച് എഫ്എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയുള്ള ഗ്യാലക്‌സി നോട്ട് 10ന് (മൈക്രോ എസ്ഡി സ്ലോട്ടില്ലാത്ത 8 ജിബി റാം + 256 ജിബി മെമ്മറി) 69,999 രൂപയും 6.8 ഇഞ്ച് ഗ്യാലക്‌സി നോട്ട് 10 പ്ലസ് (12 ജിബി റാം + 256 ജിബി മെമ്മറി) സിനിമാറ്റിക് ഇന്‍ഫിനിറ്റി ഡിസ്‌പ്ലേ മോഡലിന് 79,999 രൂപയുമാണ് വില. 512 ജിബി ഇന്റേണല്‍ സ്റ്റോറേജുള്ള 12 ജിബി റാമുള്ള നോട്ട് 10 പ്ലസിന്റെ ഉയര്‍ന്ന വേരിയന്റ് (നോണ്‍ 5 ജി) 89,999 രൂപയ്ക്കും ലഭ്യമാണ്.

ഫോണിന്റെ പ്രീ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ആഗസ്റ്റ് 22 വരെ തിരഞ്ഞെടുത്ത റീട്ടെയില്‍ ഔട്ട്‌ലെറ്റുകളിലും ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലും ഉപഭോക്താക്കള്‍ക്ക് ഗ്യാലക്‌സി നോട്ട് സീരീസ് മുന്‍കൂട്ടി ബുക്ക് ചെയ്യാം. 23 മുതല്‍ ഫോണ്‍ വില്‍പനക്കെത്തും.

പ്രീബുക്കിങ് ഉപഭോക്താക്കള്‍ക്ക് 9,999 രൂപയ്ക്ക് 19,990 രൂപയുടെ ഗ്യാലക്‌സി വാച്ച് ആക്റ്റീവ് അല്ലെങ്കില്‍ 9,990 രൂപ വിലയുള്ള ഗ്യാലക്‌സി ബഡ്‌സ് 4,999 രൂപയ്ക്ക് ലഭിക്കും. എച്ച്ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ വഴി ഉപകരണം വാങ്ങുമ്പോള്‍ 6,000 രൂപ ക്യാഷ്ബാക്ക് ലഭിക്കും. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ വഴി ഓണ്‍ലൈന്‍ ഉപഭോക്താക്കള്‍ക്ക് 6,000 രൂപ ക്യാഷ്ബാക്ക് ലഭിക്കും.

Latest