പ്രളയം: അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് അംഗീകരിച്ചിട്ടില്ലെന്ന് ഹൈക്കോടതി

Posted on: August 20, 2019 5:29 pm | Last updated: August 20, 2019 at 5:29 pm

കൊച്ചി: പ്രളയം സംബന്ധിച്ചുള്ള അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് അംഗീകരിച്ചിട്ടില്ലെന്ന് ഹൈക്കോടതി. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലല്ല കോടതി പ്രവര്‍ത്തിക്കുക. പബ്ലിസിറ്റിക്ക് വേണ്ടി ദുരുദ്ദേശപരമായാണ് ഹരജി നല്‍കിയിരിക്കുന്നത്. വലിയ പിഴ അടക്കേണ്ട കേസാണിതെന്നും കോടതി പറഞ്ഞു.
പ്രളയത്തിന് ഉത്തരവാദികള്‍ മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയുമാണെന്നും അവര്‍ സ്ഥാനമൊഴിയണമെന്നും ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതി നിലപാട് വ്യക്തമാക്കിയത്. കോടതിയുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിക്കും വൈദ്യുതിമന്ത്രിക്കുമെതിരായ ഹരജി ഹരജിക്കാരന്‍ പിന്‍വലിച്ചു