Sports
ടെസ്റ്റിന് പ്രസക്തിയുണ്ട്; മരിച്ചിട്ടില്ല: ഗാംഗുലി

ടെസ്റ്റ് ക്രിക്കറ്റിന്റെ പ്രസക്തി വര്‍ധിക്കുകയാണ്. ടെസ്റ്റ് മരിച്ചിട്ടില്ല. രണ്ടാം ആഷസ് ടെസ്റ്റ് കണ്ട് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി തന്റെ സോഷ്വല്‍ മീഡിയ എക്കൗണ്ടിലൂടെ പറഞ്ഞു.
ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ട് – ആസ്‌ത്രേലിയ ടെസ്റ്റ് മത്സരം ആവേശകരമായ സമനിലയില്‍ അവസാനിച്ചതിന് പിന്നാലെയാണ് ഗാംഗുലി ടെസ്റ്റിനെ കുറിച്ച് അഭിപ്രായം പറഞ്ഞത്.
നടന്നുകൊണ്ടിരിക്കുന്ന ആഷസ് പരമ്പര ഉയര്‍ന്ന നിലവാരമാണ് കാഴ്ച്ചവെക്കുന്നത്. മറ്റു ടീമുകളും ഇത്തരമൊരു നിലവാരം പുലര്‍ത്തിയാല്‍ മാത്രമേ ടെസ്റ്റ് ക്രിക്കറ്റിന്റെ നല്ല നാളുകള്‍ തിരിച്ചു ലഭിക്കൂ.
മഴ തടസപ്പെടുത്തിയ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടും ആസ്േ്രതലിയയും വീറും വാശിയും ചോരാതെയാണ് കളിച്ചത്.
ആതിഥേയരായ ഇംഗ്ലണ്ട് ആസ്േ്രതലിയക്ക് മേല്‍ പിടിമുറുക്കിയെങ്കിലും അവസാന ദിനം കൈയ്യും മെയ്യും മറന്ന് ഓസീസ് ബാറ്റ്‌സ്മാന്‍മാര്‍ പ്രതിരോധം തീര്‍ത്തു — മത്സരം സമനിലയില്‍ കലാശിച്ചു. അഞ്ചാം ദിനം ്ആസ്‌ത്രേലിയയെ എറിഞ്ഞിടാന്‍ ജോഫ്ര ആര്‍ച്ചറും സംഘവും നോക്കിയെങ്കിലും നടന്നില്ല. കളിയവസാനിക്കുമ്പോള്‍ ആറു വിക്കറ്റുകള്‍ വീഴ്ത്താനേ ഇംഗ്ലണ്ടിന് കഴിഞ്ഞുള്ളൂ.
നേരത്തെ, മത്സരത്തിന്റെ ആദ്യ രണ്ടു ദിനങ്ങള്‍ മഴ കവര്‍ന്നെടുത്തിരുന്നു.
അരങ്ങേറ്റക്കാരന്‍ ജോഫ്ര ആര്‍ച്ചറിന്റെ പന്തില്‍ ഓസീസ് താരം സ്റ്റീവ് സ്മിത്ത് പരുക്കേറ്റു പുറത്തായതോടെ ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യമായി പകരക്കാരന്‍ (കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ട്) കളത്തിലിറങ്ങിയതിനും രണ്ടാം ആഷസ് ടെസ്റ്റ് സാക്ഷ്യം വഹിച്ചു.
മത്സരത്തില്‍ അഞ്ചു വിക്കറ്റുകളാണ് ആര്‍ച്ചര്‍ സ്വന്തമാക്കിയത്. ഇംഗ്ലീഷ് ബൗളിംഗ് ഡിപ്പാര്‍ട്ട്‌മെന്റിന് ഊര്‍ജമേകാന്‍ ആര്‍ച്ചറിന് കഴിഞ്ഞെന്ന് ക്യാപ്റ്റന്‍ ജോ റൂട്ട് പറഞ്ഞു.
പരമ്പരയില്‍ 1 – 0 ന് ആസ്‌ത്രേലിയ മുന്നിലാണ്. വ്യാഴാഴ്ച്ച ലീഡ്‌സില്‍ വെച്ചാണ് മൂന്നാം ആഷസ് ടെസ്റ്റ്.