Connect with us

Kerala

മന്ത്രി ഗതാഗതക്കുരുക്കില്‍പ്പെട്ടതിന് പോലീസുകാര്‍ക്ക് ഏര്‍പ്പെടുത്തിയ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

Published

|

Last Updated

തിരുവനന്തപുരം: മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടേയും എസ് പി ഹരിശങ്കറിന്റേയും വാഹനങ്ങള്‍ ഗതാഗതക്കുരുക്കില്‍ പെട്ടതിന് പോലീസുകാര്‍ക്ക് ഏര്‍പ്പെടുത്തിയ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. ശൂരനാട് പോലീസ് സ്റ്റേഷനിലെ സീനിയര്‍ സി പി ഒ ഹരിലാല്‍, സി പി ഒ രാജേഷ്, റൂറല്‍ പോലീസ് സ്‌പെഷല്‍ ബ്രാഞ്ചിലെ എ എസ് ഐ നുക്യുദീന്‍ എന്നിവരെയാണ് സര്‍വ്വീസല്‍ തിരിച്ചെടുത്തത്. എന്നാല്‍ ഇവര്‍ക്കെല്ലാം സ്ഥലം മാറ്റം നല്‍കിയാണ് പുതിയ ജോലി നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. പത്തനംതിട്ടയില്‍ സ്വാതന്ത്ര്യദിനാഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്ന മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുടെയും ശൂരനാട്ടെ ദുരിതാശ്വാസ ക്യാമ്പുകളില്‍ സന്ദര്‍ശനത്തിന് എത്തിയ എസ് പി ആര്‍ ഹരിശങ്കറിന്റെയും വാഹനങ്ങള്‍ കൊല്ലം മയ്യത്തുംകരയിലെ വിവാഹ ഓഡിറ്റോറിയത്തിന് മുന്നിലെ തിരക്കില്‍ പത്ത് മിനിറ്റോളം കുടുങ്ങുകയായിരുന്നു.

വാഹനം കടന്നുപോകുന്ന കാര്യം മുന്‍കൂട്ടി അറിയിച്ചിട്ടും വേണ്ട സൗകര്യം ഒരുക്കിയില്ലെന്ന് കണ്ടെത്തിയാണ് നടപടിയെടുത്തത്. സംഭവം വലിയ വാര്‍ത്തയായതിന്റെ പിന്നാലെയാണ് ഇപ്പോള്‍ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചിരിക്കുന്നത്.

---- facebook comment plugin here -----

Latest