വഫക്ക് ഭർത്താവ് വിവാഹ മോചനത്തിന് നോട്ടീസയച്ചു

Posted on: August 20, 2019 10:44 am | Last updated: August 20, 2019 at 10:44 am


തിരുവനന്തപുരം: കെ എം ബഷീറിനെ മദ്യ ലഹരിയിൽ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന്റെ സഹയാത്രികയായ വാഹന ഉടമ വഫക്ക് ഭർത്താവ് ഫിറോസ് വിവാഹ മോചനത്തിനായി വക്കീൽ നോട്ടീസ് അയച്ചു.

വഫയുടെ സ്വദേശമായ വെള്ളൂർക്കോണം മുസ്‍ലിം ജമാഅത്തിനും വഫയുടെ മാതാപിതാക്കൾക്കും വക്കീൽ നോട്ടീസിന്റെ കോപ്പി അയച്ചിട്ടുണ്ട്. വക്കീൽ നോട്ടീസിന്റെ പകർപ്പ് മഹല്ല് കമ്മറ്റി ഓഫീസിൽ ലഭിച്ചതായി ഭാരവാഹികൾ സ്ഥിരീകരിച്ചു.