മന്‍മോഹന്‍ സിംഗ് ഇനി രാജ്യസഭാംഗം; തിരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ

Posted on: August 19, 2019 6:48 pm | Last updated: August 19, 2019 at 10:53 pm

ജയ്പൂര്‍: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് രാജസ്ഥാനില്‍ നിന്ന് രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. രാജ്യസഭാ ഉപതിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിക്കുകയും മറ്റാരും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാതിരിക്കുകയും ചെയ്തതോടെയാണ് ് സിംഗ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. .

ബിജെപി രാജസ്ഥാന്‍ സംസ്ഥാന പ്രസിഡന്റും രാജ്യസഭാ എംപിയുമായിരുന്ന മദന്‍ ലാല്‍ സെയ്‌നി അന്തരിച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. എന്നാല്‍ ഇവിടെ ബിജെപി സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നില്ല. മന്‍മോഹന്‍ സിംഗിനെ രാജ്യസഭയിലെത്തിക്കാന്‍ നേരത്തേ കോണ്‍ഗ്രസില്‍ ധാരണായായിരുന്നു.