Kerala
കെ പി സി സി പുനസംഘടനയില്‍ എതിര്‍പ്പറിയിച്ച് കെ മുരളീധരന്‍

തിരുവനന്തപുരം: കെ പി സി സി പുനസംഘടനയുമായി ബന്ധപ്പെട്ട് നടക്കുന്ന അണിയറ നീക്കങ്ങളില്‍ അതൃപ്തി അറിയിച്ച് കെ മുരളീധരന്‍ എം പി. തലപ്പത്ത് ജനപ്രതിനിധികളെയും ചില മുതിര്‍ന്ന നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുവന്നവരെയും കുത്തിനിറക്കാനുള്ള നീക്കത്തിലാണ് മുരളീധരന് എതിര്‍പ്പ്. പുനസംഘടനയുമായി ബന്ധപ്പെട്ട് തന്റെ വിയോജിപ്പ് കെ പി സി സി നേതൃത്വത്തെ കത്ത് മൂലം മുരളീധരന്‍ അറിയിച്ചു.
നിങ്ങള്‍ ഇഷ്ടമുള്ളത് ചെയ്‌തോളുവെന്ന് മുരളീധരന്‍ കത്തില്‍ പറയുന്നു. ചില നേതാക്കള്‍ ഏകപക്ഷീയമായി തീരുമാനം എടുക്കുകയാണ്. പുനസംഘടനയുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ കൂടിയാലോചനകള്‍ നടക്കുന്നില്ല. മുന്‍ അധ്യക്ഷന്‍ എന്ന നിലയില്‍ ഭാരവാഹികളായി ആരുടെ പേരും നിര്‍ദ്ദേശിക്കുന്നില്ല. ഇഷ്ടപ്രകാരം പുനസംഘടന പൂര്‍ത്തിയാക്കാനും മുരളീധരന്‍ മുല്ലപ്പള്ളിക്ക് നല്‍കിയ കത്തില്‍ പറയുന്നു.
---- facebook comment plugin here -----