Kozhikode
പ്രളയം: മർകസ് സഹായം കലക്‍ടറേറ്റിലെത്തിച്ചു

മർകസിന്റെ നേതൃത്വത്തിൽ കോഴിക്കോട് കലക്‍ടറേറ്റിൽ എത്തിച്ച ദുരിതാശ്വാസ വിഭവങ്ങൾ സ്വീകരിച്ച് സി പി ഉബൈദുല്ല സഖാഫിക്ക് ലാൻഡ് അക്വിസിഷൻ തഹസിൽദാർ റസീപ്റ്റ് കൈമാറുന്നു
കോഴിക്കോട്: പ്രളയബാധിതരെ സഹായിക്കാനായി ഭക്ഷ്യ ധാന്യങ്ങളുടെ ശേഖരം മർകസ് കോഴിക്കോട് കലക്‌ടറേറ്റിലെത്തിച്ചു. മർകസ് അസിസ്റ്റന്റ്മാനേജർ സി പി ഉബൈദുല്ല സഖാഫിയുടെ നേതൃത്വത്തിലെത്തിച്ച സാധനങ്ങൾ കലക്‌ടറേറ്റിലെ ലാൻഡ് അക്വീസിഷൻ തഹസിൽദാർ പ്രേമന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ ഏറ്റുവാങ്ങി. മുഹമ്മദ് ശമീം കെ കെ കവരത്തി, ശജർ സംബന്ധിച്ചു.
---- facebook comment plugin here -----