പുത്തുമലയിലെ കണ്ടെത്തിയ മൃതദേഹം സംസ്‌കരിച്ചില്ല; ഡിഎന്‍എ ടെസ്റ്റ് നടത്തും

Posted on: August 18, 2019 10:48 pm | Last updated: August 18, 2019 at 10:50 pm

കല്‍പ്പറ്റ: ഡിഎന്‍എ പരിശോധന നടത്താത്തത്തിനാല്‍ പുത്തുമലയില്‍ നിന്നും ഇന്ന് കണ്ടെത്തിയ മൃതദേഹം സംസ്‌കരിക്കാനായില്ല. സംസ്‌കാര ചടങ്ങുകള്‍ നടന്നു കൊണ്ടിരിക്കെ ജില്ലാ കലക്ടര്‍ ഇടപെട്ട് തടയുകയായിരന്നു.

മൃതദേഹം പുത്തുമലയില്‍ നിന്നും കാണാതായ അണ്ണയുന്റെതാണെന്ന് മകന്‍ തിരിച്ചറിഞ്ഞിരുന്നു. തുടര്‍ന്ന് മേപ്പാടി പത്താംമൈല്‍ ഹിന്ദു സ്മശാനത്തില്‍ സംസ്‌കാരചടങ്ങുകള്‍ നടത്തുന്നതിനിടെയാണ് കലക്ടറുടെ ഇടപെടല്‍ ഉണ്ടായത്. ഉരുള്‍ പൊട്ടലില്‍ കാണാതായ തമിഴ്‌നാട് സ്വദേശി ഗൗരീശങ്കറിന്റെതാണൊ മൃതദേഹം എന്ന് സംശയമുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞതോടെയാണ് കലക്ടര്‍ സംസ്‌കാര ചടങ്ങുകള്‍ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടത്.

ഗൗരിശങ്കര്‍ അരയില്‍ ചരട് കെട്ടുന്ന ആളായിരുന്നു. കണ്ടെത്തിയ മൃതദേഹത്തിലും ചരട് ഉണ്ടായിരുന്നു. ഇതേതുടര്‍ന്നാണ് ബന്ധുക്കള്‍ സംശയം ഉന്നയിച്ചത്.

മൃതദേഹം മേപ്പാടി വിംസ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഡി എന്‍ എ ടെസ്റ്റിന് ശേഷം മാത്രമേ സംസ്‌കാര ചടങ്ങുകള്‍ നടക്കൂ