മലപ്പുറത്തിന് കൈത്താങ്ങായി ആലപ്പുഴ ജില്ലാഭരണകൂടം

Posted on: August 18, 2019 9:49 pm | Last updated: August 18, 2019 at 9:49 pm

ആലപ്പുഴ: കനത്ത മഴയും ഉരുള്‍പൊട്ടലും നാശം വിതച്ച വടക്കന്‍ ജില്ലകള്‍ക്ക് ദുരിതാശ്വാസ സഹായവുമായി ആലപ്പുഴ ജില്ലാഭരണകൂടം. ജില്ലയിലെ ദുരിതാശ്വാസ സാമഗ്രികളുടെ സംഭരണ കേന്ദ്രമായ ആലപ്പുഴ സെന്റ് ജോസഫ്‌സ് സ്‌കൂളില്‍ നിന്നു രണ്ട് ടോറസ് ലോറികള്‍ സാധന സാമഗ്രികളുമായി ഞായറാഴ്ച മലപ്പുറത്തേക്ക് പുറപ്പെട്ടു. ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുല്ല ഫഌഗ് ഓഫ് ചെയ്തു.

അരി, മറ്റു ഭക്ഷ്യവസ്തുക്കള്‍, വസ്ത്രങ്ങള്‍, ടൂത്ത് പേസ്റ്റ്ബ്രഷ്, പായകള്‍, സാനിറ്ററി നാപ്കിനുകള്‍ തുടങ്ങിയ സാമഗ്രികളാണ് മലപ്പുറത്തേക്ക് കൊണ്ടുപോയത്.ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി ജില്ലാസംഭരണ കേന്ദ്രത്തിലേക്ക് എത്തിയ ദുതിതാശ്വാസ സാമഗ്രികളാണ് മറ്റ് ജില്ലകള്‍ക്കും കൈത്താങ്ങാകുന്നത്.സംഭരണ കേന്ദ്രത്തിന്റെ ചുമതല വഹിക്കുന്ന കളക്ട്രേറ്റിലെ സീനിയര്‍ സൂപ്രണ്ട് എന്‍ ബീന എന്നിവര്‍ പങ്കെടുത്തു.