Kerala
ആലപ്പുഴ, കോട്ടയം ജില്ലകളിലെ ചില ഭാഗങ്ങളില്‍ തിങ്കളാഴ്ച വിദ്യാഭ്യാസ അവധി

ആലപ്പുഴ: കുട്ടനാട് താലൂക്കില്‍ തുടരുന്ന വെള്ളക്കെട്ടും ഗതാഗത തടസവും കാരണം താലൂക്കിലെ അങ്കണവാടികളും പ്രഫഷനല്‍ കോളജുകളും ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മറ്റു താലൂക്കുകളിലെ ദുരിതാശ്വാസ ക്യാമ്പ്് പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച കലക്ടര്‍ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ എല്ലാ അങ്കണ്‍വാടികളും തുറന്നു പ്രവര്‍ത്തിക്കുകയും പോഷകാഹാര വിതരണം ഉള്‍പ്പെടെയുള്ള ജോലികള്‍ നടത്തുകയും വേണം.
കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
---- facebook comment plugin here -----