ഇന്ത്യ: പ്രശ്നങ്ങളും പ്രതിവിധികളും; പുസ്തക ചർച്ച നാളെ

Posted on: August 17, 2019 4:40 pm | Last updated: August 17, 2019 at 4:57 pm

കോഴിക്കോട്: പ്രമുഖ ചിന്തകനും എഴുത്തുകാരനുമായിരുന്ന പാറന്നൂർ പി പി മുഹ്യുദ്ദീൻ കുട്ടി മുസ്‌ലിയാർ രചിച്ച ഇന്ത്യ: പ്രശ്നങ്ങളും പ്രതിവിധികളും എന്ന പുസ്തകത്തെ കുറിച്ചുള്ള പുസ്തക ചർച്ച ഞായറാഴ്‌ച നരിക്കുനി ബൈത്തുൽ സുന്നി സെൻററിൽ നടക്കും. രാജ്യത്തിൻറെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യയുടെ പുരോഗമനപരമായ പ്രവർത്തനങ്ങളുടെ ഏകോപനത്തെ കുറിച്ചാണ് ചർച്ച സംഘടിപ്പിക്കുന്നത്.

സിറാജ് അസിസ്റ്റൻറ് ന്യൂസ് എഡിറ്റർ മുസ്തഫ പി എറായ്കൽ വിഷയാവതരണം നടത്തും. സി എം യൂസുഫ് സഖാഫി, മുഹമ്മദലി കിനാലൂർ, നാസർ കുന്നുമ്മൽ, പി കെ സി മുഹമ്മദ് സകാഫി ഷാർജ എന്നിവർ ചർച്ചയിൽ പങ്കെടുക്കും.