National
കശ്മീരില്‍ നിയന്ത്രണങ്ങളില്‍ ഇളവ്; ഫോണ്‍ , 2ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുന:സ്ഥാപിച്ചു

ന്യൂഡല്‍ഹി: പ്രത്യേക പദവി നീക്കിയതിനെ തുടര്‍ന്ന് ജമ്മു കശ്മീരില്‍ ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇളവ് വരുത്തിത്തുടങ്ങി. ശനിയാഴ്ച രാവിലെ മുതല്‍ അഞ്ച് ജില്ലകളില്‍ 2ജി ഇന്റര്‍നെറ്റ്, ലാന്‍ഡ്‌ലൈന്‍ ഫോണ്‍ സേവനങ്ങള്‍ പുനഃസ്ഥാപിച്ചു.
ജമ്മു, റിയാസി, സാംബ, കത്വ, ഉദ്ദംപൂര്‍ ജില്ലകളിലാണ് സേവനങ്ങള്‍ പു:നസ്ഥാപിച്ചത്. ആഗസ്റ്റ് അഞ്ച് മുതലാണ് മൊബൈല്‍ ലാന്‍ഡ്‌ലൈന്‍ സേവനങ്ങള്‍ നിര്‍ത്തലാക്കിയത്.വെള്ളിയാഴ്ച മുതലാണ് നിയന്ത്രണങ്ങളില്‍ ഘട്ടംഘട്ടമായി ഇളവ് നല്‍കാന്‍ ആരംഭിച്ചത്. സര്‍ക്കാര്‍ ഓഫീസുകള്‍ പതിവ് പോലെ തുറന്ന് പ്രവര്‍ത്തിക്കാന്‍ ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് നിര്‍ദേശം നല്‍കിയിരുന്നു. തിങ്കളാഴ്ച മുതല്‍ സ്‌കൂളുകളും കോളജുകളും തുറന്നേക്കുമെന്നും സൂചനയുണ്ട്.
---- facebook comment plugin here -----