എ കെ സുധീര്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി;എം എസ് പരമേശ്വരന്‍ നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി

Posted on: August 17, 2019 10:11 am | Last updated: August 17, 2019 at 10:11 am

സന്നിധാനം: ശബരിമല മേല്‍ശാന്തിയായി എ കെ സുധീര്‍ നമ്പൂതിരിയെ തിരഞ്ഞെടുത്തു. മലപ്പുറം തിരുനാവായ സ്വദേശിയാണ് സുധീര്‍ നമ്പൂതിരി. അടുത്ത മണ്ഡലകാലം മുതല്‍ ഒരുവര്‍ഷം ശബരിമലയിലെ ശാന്തി ചുമതല സൂധീര്‍ നമ്പൂതിരിക്കാണ്. പരിശീലനത്തിന് ശേഷമായിരിക്കും അടുത്ത സീസണ്‍ മുതല്‍ സുധീര്‍ നമ്പൂതിരി ചുമതലയേറ്റെടുക്കുക.

മാളികപ്പുറം മേല്‍ശാന്തിയായി എം എസ് പരമേശ്വരന്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു. എറണാകുളം പുളിയനം സ്വദേശിയാണ് പരമേശ്വരന്‍ നമ്പൂതിരി. നിലവിലെ മേല്‍ശാന്തിമാരുടെയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെയും ഹൈക്കോടതി നിയോഗിച്ച സ്‌പെഷ്യല്‍ കമ്മീഷണര്‍ ഉള്‍പ്പെടെയുള്ളവരുടെ സാനിധ്യത്തിലായിരുന്നു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.