Kasargod
അസാമിലെ ദുരിതബാധിതര്‍ക്ക് ആശ്വാസവുമായി സഅദിയ്യ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മഴവില്‍ ക്ലബ്


അസാമിലേക്ക് സഅദിയ്യ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മഴവില്‍ ക്ലബ് സ്വരൂപിച്ച വിഭവങ്ങള്‍ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി സ്വാദിഖ് ആവളക്ക് കൈമാറുന്നു
ദേളി: പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന അസാമിലെ ജനതക്ക് ആശ്വാസവുമായി സഅദിയ്യ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മഴവില്‍ ക്ലബ്. സ്‌കൂളിലെ വിദ്യാര്‍ഥികളില്‍ നിന്ന് ശേഖരിച്ച ഫണ്ട് എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിക്ക് കൈമാറി. സംസ്ഥാന സെക്രട്ടറി സ്വാദിഖ് ആവളം ഏറ്റുവാങ്ങി.
സ്‌കൂള്‍ മാനേജര്‍ എം എ അബ്ദുല്‍ വഹാബ്, പ്രിന്‍സിപ്പല്‍ ഹനീഫ അനീസ്, ഇസ്‌ലാമിക് ഡിപ്പാര്‍ട്ട്‌മെന്റ് തലവന്‍ കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, മുന്‍ സംസ്ഥാന ഉപാധ്യക്ഷന്‍ സ്വലാഹുദ്ധീന്‍ അയ്യൂബി, ഖാലിദ് സഅദി, ഡിവിഷന്‍ സെക്രട്ടറി സഹദുദ്ധീന്‍ മേല്‍പറമ്പ്, കബീര്‍ സഖാഫി ചട്ടഞ്ചാല്‍, ഓഫീസ് അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റര്‍ മുഹമ്മദ് ഫിറോസ് സംബന്ധിച്ചു.
---- facebook comment plugin here -----