ജോധ്പൂര്‍-കറാച്ചി താര്‍ എക്‌സ്പ്രസിന്റെ സര്‍വീസ് ഇന്ത്യ നിര്‍ത്തിവച്ചു

Posted on: August 16, 2019 9:42 pm | Last updated: August 17, 2019 at 9:59 am

ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജോധ്പൂരില്‍ നിന്ന് പാക്കിസ്ഥാനിലെ കറാച്ചിയിലേക്കുള്ള താര്‍ എക്‌സ്പ്രസിന്റെ സര്‍വീസ് ഇന്ത്യ നിര്‍ത്തിവെച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ഈ സര്‍വീസ് ഉണ്ടായിരിക്കില്ലെന്ന് വടക്കു പടിഞ്ഞാറന്‍ റെയില്‍വേയുടെ പി ആര്‍ ഒ അറിയിച്ചു.

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് റദ്ദാക്കിയതിനു പിന്നാലെ, ഇക്കഴിഞ്ഞ ആഗസ്റ്റ് ഒമ്പതിന് ജോധ്പൂരിലേക്കുള്ള സര്‍വീസ് പാക്കിസ്ഥാന്‍ റദ്ദാക്കിയിരുന്നു. വെള്ളിയാഴ്ച തോറും ജോധ്പൂരില്‍ നിന്നും കറാച്ചിയിലേക്ക് സര്‍വീസ് നടത്തുന്ന താര്‍ എക്‌സ്പ്രസ് പുല്‍വാമ ഭീകരാക്രമണത്തിന് ശേഷവും ഇന്ത്യ റദ്ദാക്കിയിരുന്നു.