ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് വീണ്ടും ചര്‍ച്ച ചെയ്യണം; നിലപാട് മാറ്റി ഉമ്മന്‍ചാണ്ടി

Posted on: August 16, 2019 3:20 pm | Last updated: August 16, 2019 at 9:46 pm

തിരുവനന്തപുരം: ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിലപാട് മാറ്റി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ ആദ്യം എതിര്‍ത്ത ഉമ്മന്‍ചാണ്ടി പുതിയ സാഹചര്യത്തില്‍ ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് വീണ്ടും പരിശോധിക്കണമെന്നും ചര്‍ച്ച ചെയ്യണമെന്നും പറഞ്ഞു. തുടര്‍ച്ചയായ പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിലാണ് താന്‍ ഈ ആവശ്യം ഇപ്പോള്‍ മുന്നോട്ട് വയ്ക്കുന്നതെന്നും അദ്ദേഹം പറയുന്നു.

123 പഞ്ചായത്ത് പ്രസിഡന്റുമാരുടെ നിര്‍ദേശമനുസരിച്ചായിരുന്നു അന്ന് താന്‍ റിപ്പോര്‍ട്ടിനെ എതിര്‍ത്തത്. പരിസ്ഥിതി സംരക്ഷണത്തില്‍ കേരളം ഒരു കാലത്തും പിന്നോട്ട് പോയിട്ടില്ലെന്നും അന്നത്തെ പൊതുസമൂഹത്തിന്റെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ എതിര്‍ക്കേണ്ടി വന്നതെന്നും ഉമ്മന്‍ ചാണ്ടി തിരുവനന്തപുരത്ത് പറഞ്ഞു.