Connect with us

National

മധ്യപ്രദേശില്‍ പുഴക്ക് കുറുകെ കടക്കാന്‍ ശ്രമിച്ചയാള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

Published

|

Last Updated

രാജ്ഗര്‍ഹ്: മധ്യപ്രദേശില്‍ കുലംകുത്തിയൊഴുകുന്ന പുഴ കടക്കാന്‍ ശ്രമിച്ചയാള്‍ ഒഴുകിപ്പോയി. രാജ്ഗര്‍ഹില്‍ ഇന്നലെയായിരുന്നു സംഭവം.

ഇയാള്‍ പുഴക്ക് കുറുകെ കടക്കാന്‍ ശ്രമിക്കുന്നതിന്റേയും ഒഴുക്കില്‍ നിലതെറ്റിവീണ് ഒഴുകിപ്പോകുന്നതിന്റേയും വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇരുകരകളിലും നിരവധി പേര്‍ നോക്കിനില്‍ക്കെയാണ് ഇയാള്‍ ഒഴുക്കില്‍പ്പെട്ടത്. ഇയാളുടെ മൃതദേഹം പിന്നീട് കണ്ടെടുത്തതായി പോലീസ് പറഞ്ഞു.

Latest