Kerala
വയനാടിന് രാഹുല്‍ഗാന്ധി അമ്പതിനായിരം കിലോ അരി നല്‍കി

കല്‍പറ്റ: പ്രളയദുരന്തം ഏറ്റവും കൂടുതല്‍ ബാധിച്ച വയനാട് മണ്ഡലത്തിന് രാഹുല്‍ ഗാന്ധി എം പിയുടെ സഹായ ഹസ്തം. എം പി ഓഫീസ് മുഖേന അമ്പതിനായിരം കിലോ അരി ഉള്‍പ്പടെയുള്ള ഭക്ഷ്യ സാധനങ്ങള്‍ വയനാട്ടിലെത്തി.
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയിരുന്ന രാഹുല്‍ ഗാന്ധി തന്റെ മണ്ഡലത്തില്‍ പെട്ട നിലമ്പൂരിലെയും വയനാട്ടിലെയും ദുരിതാശ്വാസ ക്യമ്പുകളിലെത്തിയിരുന്നു. കവളപ്പാറയിലെ ദുരന്തഭൂമിയും സന്ദര്‍ശിച്ച രാഹുല്‍ അടിയന്തര സഹായങ്ങളെത്തിക്കുമെന്ന് ഉറപ്പ് നല്‍കിയാണ് മടങ്ങിയിരുന്നത്. ആദ്യഘട്ടത്തില്‍ പുതപ്പ്, പായ തുടങ്ങിയ അത്യവശ്യ വസ്തുക്കളും എത്തിച്ചിട്ടുണ്ട്.
രണ്ടാം ഘട്ടത്തില്‍ പതിനായിരം കുടുംബങ്ങള്‍ക്കുള്ള ഭക്ഷ്യ സാധനങ്ങളും അഞ്ച് കിലോ അരിയും ഭക്ഷ്യ വസ്തുക്കളും അടങ്ങുന്ന ഓരോ കിറ്റ് വീതം ഓരോ കുടുംബത്തിനും ലഭ്യമാക്കുന്നുണ്ട്. കോണ്‍ഗ്രസ് പ്രാദേശിക ഘടകങ്ങളിലൂടെയാണ് ഇതിന്റെ വിതരണം നടക്കുക. മൂന്നാം ഘട്ടത്തില്‍ വീട് ശുചീകരണത്തിനുള്ള സാമഗ്രികളും നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.