Connect with us

National

വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന് വീര്‍ ചക്ര

Published

|

Last Updated

ന്യൂഡല്‍ഹി: വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന് വീര്‍ ചക്ര ബഹുമതി. വ്യോമസേന സ്‌ക്വാഡ്രന്‍ ലീഡര്‍ മിന്റി അഗര്‍വാള്‍ യുദ്ധ സേവ മെഡലിന് അര്‍ഹനായി. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.

രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ സൈനിക ബഹുമതിയാണ് വീര്‍ ചക്ര. വ്യോമസേനയാണ് അഭിനന്ദനെ വീര്‍ ചക്രയ്ക്ക് ശിപാര്‍ശ ചെയ്തത്. യുദ്ധ മുഖത്ത് ശത്രുവിനെതിരെ പ്രകടിപ്പിച്ച ധീരത കണക്കിലെടുത്താണ് സൈനികര്‍ക്ക് വീര ചക്ര സമ്മാനിക്കുന്നത്. വിമാനം തകര്‍ന്ന് പാകിസ്ഥാന്റെ പിടിയിലായ അഭിനന്ദന്‍ വര്‍ധമാനെ 2019 മാര്‍ച്ച് ഒന്നാം തീയതിയാണ് ഇന്ത്യക്ക് തിരികെ കൈമാറിയത്.

ബാലാകോട്ട് ആക്രമണത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചതിനാണ് എയര്‍ ഫോഴ്‌സ് സ്‌ക്വാഡ്രന്‍ ലീഡര്‍ മിന്റി അഗര്‍വാള്‍ യുദ്ധസേവാ മെഡലിന് അര്‍ഹനായത്. രാഷ്ട്രീയ റൈഫിള്‍സിലെ പ്രകാശ് ജാദവിന് മരണാനന്തര ബഹുമതിയായി കീര്‍ത്തി ചക്ര നല്‍കും. എട്ട് പേര്‍ക്ക് ശൗര്യ ചക്ര പുരസ്‌കാരം സമ്മാനിക്കും. ഇതില്‍ അഞ്ച് പേര്‍ക്ക് മരണാനന്തര ബഹുമതിയായാണ് ശൗര്യ ചക്ര നല്‍കുക.

---- facebook comment plugin here -----

Latest