കവളപ്പാറയില്‍നിന്നും ഏഴ് മൃതദേഹം കണ്ടെടുത്തു; സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 103 ആയി

Posted on: August 14, 2019 10:05 am | Last updated: August 14, 2019 at 2:11 pm

മലപ്പുറം: വയനാട് പുത്തുമലയിലും മലപ്പുറം കവളപ്പാറയിലും മണ്ണിനടിയില്‍പെട്ടവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. കവളപ്പാറയില്‍ നിന്ന് ഇന്ന് ഏഴ് മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം103 ആയി.30 പേരുടെ മൃതദേഹങ്ങളാണ് കവളപ്പാറയിലെ ദുരന്ത ഭൂമിയില്‍ നിന്ന് കണ്ടെടുത്തത്.31പേരെയാണ് ഇനി കണ്ടെത്താനുള്ളത്.

കവളപ്പാറയില്‍ മണ്ണിനടിയില്‍ കുടുങ്ങിയവര്‍ക്കായി സോണാര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള തിരച്ചില്‍ ഇന്ന് തുടങ്ങിയേക്കുമെന്നാണ് അറിയുന്നത്. പുത്തുമല ദുരന്തത്തിലെ  സ്ഥാനം വിദഗ്ധന്റെ സഹായത്തോടെ നിര്‍ണ്ണയിച്ച് പ്രത്യേക ഭൂപടം തയ്യാറാക്കി തിരച്ചില്‍ നടത്തിവരികയാണ്. അതേ സമയം മഴ തിരച്ചിലിന് തടസമാകുന്നുണ്ട്. പുത്തുമലയില്‍ തുടര്‍ച്ചയായി അഞ്ചാം ദിവസമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.