മഴക്കെടുതിയില്‍ പാഠപുസ്തകങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് പുതിയവ നല്‍കും: വിദ്യാഭ്യാസ മന്ത്രി

    Posted on: August 13, 2019 9:15 pm | Last updated: August 13, 2019 at 10:54 pm

    തിരുവനന്തപുരം: മഴക്കെടുതിയില്‍ പാഠപുസ്തകങ്ങള്‍ നഷ്ടപ്പെട്ട ഒന്നു മുതല്‍ 12 വരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് പുതിയവ നല്‍കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി രവീന്ദ്രനാഥ് അറിയിച്ചു. പാഠപുസ്തകം നഷ്ടപ്പെട്ട കുട്ടികളില്‍ നിന്ന് പ്രധാനാധ്യാപകര്‍ വിവരം ശേഖരിച്ച് ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസര്‍മാര്‍ മുഖേന പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്‍കണം.

    പാഠപുസ്തകങ്ങള്‍ നഷ്ടമായവര്‍ക്ക് പുതിയവ അടിയന്തിരമായി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കാന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു.