Kerala
ട്രെയിന്‍ ഗതാഗതം സാധാരണനിലയിലായില്ല; നിരവധി ട്രെയിനുകള്‍ ഇന്നും റദ്ദാക്കി
		
      																					
              
              
            തിരുവനന്തപുരം: പ്രളയത്തെത്തുടര്‍ന്ന് താറുമാറായ ട്രെയിന്‍ സര്‍വീസുകള്‍ ഇനിയും പൂര്‍ണതോതില്‍ പുനസ്ഥാപിക്കാനായില്ല. റെയില്‍പാതകളിലെ തടസങ്ങള്‍ ഒരു പരിധിവരെ നീക്കാനായെങ്കിലും സാങ്കേതിക പ്രശ്‌നങ്ങള്‍ സര്‍വീസിനെ ബാധിച്ചിരിക്കുകയാണ്. ഇതേത്തുടര്‍ന്ന് ചൊവ്വാഴ്ച സര്‍വീസ് നടത്തേണ്ട ആറ് എക്‌സ്പ്രസ് ട്രെയിനുകളും പത്ത് പാസഞ്ചറുകളും റദ്ദാക്കി. നാഗര്‍കോവില്‍ മംഗളൂരു പരുശുറാം എക്‌സ്പ്രസ് നാലു മണിക്കൂര്‍ വൈകിയാണ് പുറപ്പെട്ടത്. എറണാകുളത്ത് നിന്നു കായംകുളത്തേക്കും തിരിച്ചുമുള്ള രണ്ടു പാസഞ്ചറുകള്‍, എറണാകുളത്ത് നിന്നു കൊല്ലത്തേക്കും തിരിച്ചുമുള്ള രണ്ട് പാസഞ്ചറുകള്‍ എന്നിവയും കോഴിക്കോട് തൃശൂര്‍ പാസഞ്ചറുമാണ് റദ്ദാക്കിയിരിക്കുന്നത്.
റദ്ദാക്കിയ എക്‌സ്പ്രസ് ട്രെയിനുകള്‍:
എറണാകുളം നിസാമുദ്ധീന്‍ തുരന്തോ എക്‌സ്പ്രസ്
നിസാമുദ്ധീന്‍ എറണാകുളം മില്ലേനിയം സൂപ്പര്‍ ഫാസ്റ്റ്
ശ്രീ ഗംഗനഗര്‍ കൊച്ചുവേളി
പട്‌ന എറണാകുളം
എറണാകുളം പുണെ
ഷാലിമാര്‍ തിരുവനന്തപുരം
റദ്ദാക്കിയ പാസഞ്ചറുകള്‍:
56381 എറണാകുളം കായംകുളം
56382 കായംകുളം എറണാകുളം
66302 കൊല്ലം എറണാകുളം
66303 എറണാകുളം കൊല്ലം
56387 എറണാകുളം കായംകുളം
56388 കായംകുളം എറണാകുളം
66307 എറണാകുളം കൊല്ലം
66308 കൊല്ലം എറണാകുളം
66309 എറണാകുളംകൊല്ലം
56664 കോഴിക്കോട് തൃശൂര്‍

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          
